Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സഹിഷ്​ണുത ദിനം: ഗാഫ് തൈകൾ നട്ടു

text_fields
bookmark_border
അന്താരാഷ്​ട്ര സഹിഷ്​ണുത ദിനം: ഗാഫ് തൈകൾ നട്ടു
cancel
camera_alt

അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്​​ണു​ത ദി​ന​ത്തി​ൽ സു​മ​യ്യ അ​ൽ ഹൊ​സാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ഫ് മ​ര​ങ്ങ​ൾ ന​ടു​ന്നു

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്​​ണു​ത ദി​നം ആ​ച​രി​ച്ചു. സോ​ഷ്യ​ൽ സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്മെൻറ്​ ഷാ​ർ​ജ​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​െൻറ​യും മ​റ്റ് ശാ​ഖ​ക​ളു​ടെ​യും മു​ൻ​വ​ശ​ത്ത് 35 ഗാ​ഫ് തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

യു.​എ.​ഇ​യു​ടെ സം​സ്​​കാ​ര​ത്തി​ലെ സ​ഹി​ഷ്​​ണു​ത​യു​ടെ സ​ത്ത ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്ന​താ​ണ് ഗാ​ഫ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്ന് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെൻറ്​ ഡ​യ​റ​ക്​​ട​ർ സു​മ​യ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. സ​ഹി​ഷ്​​ണു​ത​യു​ടെ മാ​തൃ​ക​യാ​ണ് യു.​എ.​ഇ​യെ​ന്നും 200ല​ധി​കം ദേ​ശ​ക്കാ​ർ​ക്ക് അ​ത് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രെ​ല്ലാം ഐ​ക്യ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ഫ് തൈ​ക​ൾ ന​ട്ടാ​ണ് ഹം​റി​യ ന​ഗ​ര​സ​ഭ സ​ഹി​ഷ്​​ണു​ത​യു​ടെ മ​ഹ​ത്വം കൊ​ണ്ടാ​ടി​യ​ത്. അ​ൽ ദൈ​ദ് ക​ൾ​ച​റ​ൽ ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്​ ക​ളി​ക്കാ​രു​ടെ​യും കേ​ഡ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ, സ​ഹി​ഷ്​​ണു​ത​യും ക്ഷ​മ​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tolerance Day
News Summary - International Day of Tolerance
Next Story