അന്താരാഷ്ട്ര ആംഗ്യഭാഷ ദിനം: വിമാനത്താവളത്തിൽ ബോധവത്കരണം
text_fieldsദുബൈ എയർപോർട്ടിൽ നടന്ന ലോക ആംഗ്യഭാഷ ദിനാചരണ പരിപാടിയിൽ പങ്കെടുത്തവർ ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബധിര സമൂഹത്തിനായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ഇമിഗ്രേഷൻ വിഭാഗം. ആംഗ്യഭാഷയുടെ ലക്ഷ്യങ്ങൾ, പ്രാഥമിക ഭാഷാ രീതികൾ എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളോടു കൂടിയ ബ്രോഷറുകൾ വിതരണം ചെയ്തു.
കുട്ടികളുടെ ഇമിഗ്രേഷൻ വിഭാഗത്തിൽ നടത്തിയ പരിപാടിയുടെ ഭാഗമായി കേൾവി പരിമിതരായ കുട്ടികൾ ആംഗ്യഭാഷയിൽ ‘ദുബൈയിലേക്ക് സ്വാഗതം’ എന്ന സന്ദേശം കൈകൾ കൊണ്ട് കാണിച്ചത് കൗതുക ക്കാഴ്ചയായി. വിമാനത്താവള ഉദ്യോഗസ്ഥരും യാത്രക്കാരും പരിപാടിക്ക് മികച്ച പിന്തുണയേകി. നിശ്ചയദാർഢ്യമുള്ളവരെ ചേർത്തുപിടിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആശയ വിനിമയത്തിന്റെ തടസ്സങ്ങൾ ഇല്ലാതാക്കി സമൂഹത്തിലെ എല്ലാ വിഭാഗം യാത്രക്കാരെയും ഉൾക്കൊള്ളാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കമാണെന്ന് തെളിയിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

