Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര കുറ്റകൃത്യ ഫെഡറൽ നിയമം പ്രഖ്യാപിച്ചു

text_fields
bookmark_border
അന്താരാഷ്​ട്ര കുറ്റകൃത്യ ഫെഡറൽ നിയമം പ്രഖ്യാപിച്ചു
cancel
camera_alt????? ???? ??? ??????? ?? ???????
അബൂദബി: അന്താരാഷ്​ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമത്തിന്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ അംഗീകാരം നൽകി. സെപ്​റ്റംബർ 18ന്​ പുറപ്പെടുവിച്ച നിയമത്തിൽ 46 വകുപ്പുകളുണ്ട്​.ഏതെങ്കിലും രാജ്യത്തി​​െൻറ​േയാ വംശത്ത​​െൻറയോ ഗോത്രത്തി​​െൻറയോ മതത്തി​​െൻറയോ അംഗങ്ങളെ വധിക്കുക, വധിക്കാനുദ്ദേശിച്ച്​ പരിക്കേൽപിക്കുക, സംഘടിത ആക്രമണം നടത്തുക, മാനസികമായി ​േ​ദ്രാഹിക്കുക, പൂർണമായോ ഭാഗികമായോ കൊല്ലുകയെന്ന ലക്ഷ്യത്തോടെ ദുരിത ജീവിത സാഹചര്യങ്ങളിൽ വിടുക എന്നിവ ആര്​ ചെയ്യുന്നതും നിയമപ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ്​. മാനുഷികതക്ക്​ എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധകുറ്റകൃത്യങ്ങൾ, ആളുകൾ, സർക്കാറി​​െൻറയോ മതങ്ങളുടെയോ കെട്ടിടങ്ങൾ എന്നിവക്ക്​ നേരെയുള്ള ആക്രമണം, ബന്ദിയാക്കൽ, പീഡിപ്പിക്കൽ, കുട്ടികൾ ഉൾപ്പെടെയുള്ളവരെ കടത്തികൊണ്ടുപോകൽ എന്നിവക്കുള്ള ശിക്ഷയും നിയമം പരാമർശിക്കുന്നു. ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmalayalam news
News Summary - international crime federal law uae gulf news
Next Story