Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിഴിഞ്ഞം സമരത്തിന്​...

വിഴിഞ്ഞം സമരത്തിന്​ പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടാവാം -മന്ത്രി അഹ്​മദ്​ ദേവർകോവിൽ

text_fields
bookmark_border
വിഴിഞ്ഞം സമരത്തിന്​ പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടാവാം -മന്ത്രി അഹ്​മദ്​ ദേവർകോവിൽ
cancel

ദുബൈ: വിഴിഞ്ഞം സമരത്തിന്​ പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ട്​ എന്നാരോപിച്ചാൽ നിഷേധിക്കാൻ കഴിയില്ലെന്ന്​ കേരള തുറമുഖ വകുപ്പ്​ മന്ത്രി അഹ്​മദ്​ ദേവർകോവിൽ. മന്ത്രിയായ ശേഷം ആദ്യ യു.എ.ഇ സന്ദർശനത്തിനെത്തിയ അദ്ദേഹം ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

സമരത്തിന്​ പിന്നിൽ ഹിഡൻ അജണ്ടയുണ്ട്​. നാട്ടുകാരെല്ലാം പദ്ധതിക്ക്​ അനുകൂലമാണ്​. പുറത്തുനിന്നുള്ളവരാണ്​ സമരം ചെയ്യുന്നത്​. പദ്ധതി യാഥാർഥ്യമാകുന്നതോടെ മറ്റ്​ പല തുറമുഖങ്ങളിലെയും ചരക്ക്​ ഇവിടേക്ക്​ എത്തും. കേരളത്തിന്‍റെ വികസനത്തിൽ മുഖ്യപങ്ക്​ വഹിക്കുന്ന പദ്ധതിയാണിത്​. സമരക്കാർ ഏഴ്​ ആവശ്യങ്ങളാണ്​ ഉന്നയിച്ചത്​. അതിൽ അഞ്ചും പരിഹരിക്കാമെന്ന്​ അറിയിച്ചിട്ടുണ്ട്​. ബാക്കിയുള്ളവയിൽ ചർച്ച നടക്കുന്നു. കടൽ ക്ഷോഭത്തിന്​ കാരണം തുറമുഖ നിർമാണ​മാണെന്ന ആരോപണത്തിൽ കഴമ്പില്ല. കടലുള്ള സ്ഥലങ്ങളിലെല്ലാം കടൽക്ഷോഭമുണ്ടാകും. തുറമുഖ വികസനത്തെ കുറിച്ച്​ പഠിക്കാനല്ല ഗുജറാത്തിൽ പോയത്​. ഐ.എൻ.എല്ലിന്‍റെ പരിപാടിയിൽ പ​ങ്കെടുക്കാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.എയുടെയും ഇ.ഡിയുടെയും ഇടപെടലുകൾ അത്ര നിഷ്കളങ്ക​മല്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ട്​ കേന്ദ്രങ്ങളിലെ എൻ.ഐ.എ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയുടെ കുടുംബത്തിലുൾപെടെ ഇ.ഡിയുടെ പ്രതികാര നടപടികളുണ്ടാവുന്നു. ബി.ജെ.പി അധികാരത്തിലേറിയ ശേഷം അധികാര കേന്ദ്രങ്ങളെ ദുരുപയോഗം ചെയ്യുന്നു. എല്ലാവരും ബഹുമാനിക്കുന്ന പദവിയാണ്​ ഗവർണറുടേത്​. എന്നാൽ, ഈ പദവിയെ ഭരണനേട്ടങ്ങൾക്കായി ബി​.ജെ.പി ഉപയോഗിക്കുന്നത്​ ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐ.എൻ.എൽ ജനറൽ സെക്രട്ടറിയും മാരിടൈം ബോർഡ്​ മെമ്പറുമായ കാസിം ഇരിക്കൂർ, യു.എ.ഇ ഐ.എം.സി.സി പ്രസിഡന്‍റ്​ കുഞ്ഞാവൂട്ടി ഖാദർ തുടങ്ങിയവരും പ​ങ്കെടുത്തു


യു.എ.ഇയിലെ നിക്ഷേപകരെ കേരളത്തിലെ തുറമുഖ മേഖലയിലെത്തിക്കും -മന്ത്രി

ദു​ബൈ: യു.​എ.​ഇ​യി​ലെ നി​ക്ഷേ​പ​ക​രെ കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​മേ​ഖ​ല​യി​ലേ​ക്ക്​​ ക്ഷ​ണി​ക്കു​മെ​ന്ന്​ തു​റ​മു​ഖ​ മ​ന്ത്രി അ​ഹമ്മദ് ദേ​വ​ർ​കോ​വി​ൽ. ഇ​തി​നാ​യി 26ന്​ ​ദു​ബൈ​യി​ൽ നി​ക്ഷേ​പ​ക​സം​ഗ​മം ന​ട​ക്കും. ഏ​റ്റ​വും വ​ലി​യ തീ​ര​മു​ള്ള സം​സ്ഥാ​ന​മാ​ണ്​ കേ​ര​ളം. ഇ​ത്​ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​ൽ കേ​ര​ള​ത്തി​ലെ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളെ കു​റി​ച്ച്​ പ​രി​ച​യ​പ്പെ​ടു​ത്തും. ഏ​പ്രി​ലി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റോ​ളം നി​ക്ഷേ​പ​ക​ർ പ​​ങ്കെ​ടു​ത്ത പ്രി​സം നി​ക്ഷേ​പ​ക​സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. തീ​ര​ദേ​ശ ക​പ്പ​ൽ സ​ർ​വി​സ്, വെ​യ​ർ ഹൗ​സു​ക​ൾ, ഡ്രൈ ​ഡോ​ക്ക്, റോ​റോ സ​ർ​വി​സ്, ക്രൂ​യി​സ്​ ഷി​പ്പി​ങ്, മാ​രി​ടൈം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഫി​ഷ്​ ഇം​പോ​ർ​ട്​ ആ​ൻ​ഡ്​ പ്രോ​സ​സി​ങ്​ യൂ​നി​റ്റ്, എ​ൽ.​പി.​ജി ടെ​ർ​മി​ന​ൽ, സീ ​െ​പ്ല​യി​ൻ, ഇ​ൻ​ലാ​ൻ​ഡ്​ മ​റീ​ന വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്​ തു​ട​ങ്ങി​യ ചെ​റു​തും വ​ലു​തു​മാ​യ നി​ക്ഷേ​പ​ക​സാ​ധ്യ​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള, സി.​ഇ.​ഒ സ​ലീം​കു​മാ​ർ, അം​ഗം കാ​സിം ഇ​രി​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. അ​ടു​ത്ത ഓ​ണ​ക്കാ​ല​ത്ത്​ ആ​ദ്യ ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത്​ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ ലോ​ക ച​ര​ക്കു നീ​ക്ക ഭൂ​പ​ട​ത്തി​ൽ കേ​ര​ള​ത്തി​ന്റെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portVizhinjam strikeAhamed Devarkovil
News Summary - There may be an international conspiracy behind the Vizhinjam strike - Minister Ahamed Devarkovil
Next Story