Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സയിലെ കൃത്രിമ അവയവ...

ഗസ്സയിലെ കൃത്രിമ അവയവ സംരംഭത്തിന് 20 ലക്ഷം ദിർഹം സഹായം നൽകി അജ്മാനിലെ ഇന്റർനാഷനൽ ചാരിറ്റി ഫൗണ്ടേഷന്‍

text_fields
bookmark_border
ഗസ്സയിലെ കൃത്രിമ അവയവ സംരംഭത്തിന് 20 ലക്ഷം ദിർഹം സഹായം നൽകി അജ്മാനിലെ ഇന്റർനാഷനൽ ചാരിറ്റി ഫൗണ്ടേഷന്‍
cancel

അജ്മാന്‍: ഗസ്സയിലെ കൃത്രിമ അവയവ സംരംഭത്തിന് അജ്മാന്‍ ആസ്ഥാനമായ ഇന്റർനാഷനൽ ചാരിറ്റി ഫൗണ്ടേഷൻ 20 ലക്ഷം ദിർഹം അധികസഹായം നൽകി. ‘അൽ ഫാരെസ് അൽ ഷാം 3’ എന്ന ഓപറേഷനുമായി സഹകരിച്ച് നടപ്പാക്കിയ സ്റ്റെപ്പ് ഓഫ് ഹോപ്പ് പ്രോസ്തെറ്റിക് ലിംബ് പ്രോഗ്രാമിനെ പിന്തുണച്ച് ഇന്റർനാഷനൽ ചാരിറ്റി ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽ നുഐമി 20 ലക്ഷം ദിർഹമിന്റെ ചെക്ക് കൈമാറി. ഗസ്സ മുനമ്പിൽ പരിക്കേറ്റവർക്ക് പ്രോസ്തെറ്റിക് അവയവങ്ങൾ നൽകുക, നിർമിക്കുക, ഘടിപ്പിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

പരിക്കേറ്റവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും അവരുടെ മെഡിക്കൽ, പുനരധിവാസ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിനുള്ള ഐ.സി.എഫിന്‍റെ ശ്രമമാണിതെന്ന് ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽ നുഐമി വ്യക്തമാക്കി. കൃത്രിമ അവയവങ്ങൾ, പുനരധിവാസ സേവനങ്ങൾ, ഫിസിക്കൽ തെറാപ്പി, മെഡിക്കൽ ഫോളോ-അപ് എന്നിവ ഉൾപ്പെടുന്ന സമഗ്ര സംവിധാനത്തിലൂടെ പരിക്കേറ്റവർക്ക് പ്രത്യാശ നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അബ്ദുൽ വഹാബ് അൽ ഖാജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulfnewsgulfnewsmalayalam
News Summary - International Charity Foundation in Ajman donates 2 million dirhams to artificial limb initiative in Gaza
Next Story