Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്റർനാഷനൽ...

ഇന്റർനാഷനൽ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്​ തുടക്കം

text_fields
bookmark_border
ഇന്റർനാഷനൽ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്​ തുടക്കം
cancel
camera_alt

ദുബൈ ഇന്റർനാഷനൽ ആക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്​

തുടക്കമായപ്പോൾ

ദുബൈ: ദുബൈ ഇന്റർനാഷണൽ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പ് 2026ന്​ ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച തുടക്കമായി. 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1670 പുരുഷ, വനിതാ നീന്തൽ താരങ്ങൾ ഈ വർഷം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്​. ചാമ്പ്യൻഷിപ്പിൽ യു.എ.ഇയിൽ നിന്നടക്കം 80 ലധികം ക്ലബുകളും അക്കാദമികളും മാറ്റുരക്കുന്നുണ്ട്​. ഞായർ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന മൽസരങ്ങൾ വീക്ഷിക്കാൻ 4000 ആരാധകരെയും പ്രതീക്ഷിക്കുന്നുണ്ട്​. മേഖലയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ അക്വാറ്റിക്​ പരിപാടിയായാണ്​ ചാമ്പ്യൻഷിപ്പ് വിലയിരുത്തപ്പെടുന്നത്​.

യു.എ.ഇ അക്വാട്ടിക്‌സ് ഫെഡറേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ, ഹംദാൻ സ്പോർട്സ് കോംപ്ലക്സ്​ എന്നിവ സഹകരിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്​ വേൾഡ് അക്വാട്ടിക്സിന്‍റെ അംഗീകാരമുണ്ട്​. പ്രശസ്തമായ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിലൂടെ വലിയ അന്താരാഷ്ട്ര കായിക മൽസരങ്ങൾ ഒരുക്കുന്നതിൽ യു.എ.ഇയുടെ നിലവാരം ഉയർന്നതായി യു.എ.ഇ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ ബോർഡ് അംഗം അബ്ദുൽവാഹിദ് അൽ ജാസ്മി ഉദ്ഘാടനം സംസാരത്തിൽ പറഞ്ഞു. യുവ താരങ്ങളുടെ വളർച്ചക്കും കഴിവ് കണ്ടെത്തലിനും ഈ ചാമ്പ്യൻഷിപ്പ് വലിയ പ്ലാറ്റ്ഫോം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ കമ്മിറ്റി പങ്കാളികളുമായി ചേർന്ന് ഉയർന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും, ലോകതലത്തിൽ മികച്ച സ്പോർട്സ് അനുഭവവും ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championshipgulfUAEaquatics
News Summary - International Aquatics Championship begins
Next Story