Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി...

അബൂദബി വിമാനത്താവളത്തില്‍ തിരക്കേറും, ശ്രദ്ധ വേണം

text_fields
bookmark_border
international airport
cancel

അ​ബൂ​ദ​ബി: ഈ​ദു​ല്‍ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി​ക്കാ​ല​ത്ത് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്രി​ക​രു​ടെ വ​ന്‍ തി​ര​ക്കു​ണ്ടാ​വു​മെ​ന്ന് അ​റി​യി​പ്പ്. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​പ്രി​ല്‍ 15 മു​ത​ല്‍ 23 വ​രെ​യാ​ണ് തി​ര​ക്കു​ണ്ടാ​വു​ക. ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ഞ്ചു​ല​ക്ഷ​ത്തോ​ളം പേ​ര്‍ യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 57 രാ​ജ്യ​ങ്ങ​ളി​ലെ 105 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി 2800ല​ധി​കം സ​ര്‍വി​സു​ക​ളാ​ണ് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള​ത്.

പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പാ​യി എ​യ​ര്‍പോ​ര്‍ട്ട് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ടെ​ര്‍മി​ന​ല്‍ ഏ​തെ​ന്നു തി​രി​ച്ച​റി​യു​ക, വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​തി​നു​മു​മ്പ് ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​തു​ക. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ര്‍മു​മ്പ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക, യാ​ത്ര​ക്ക് ഉ​ചി​ത​മാ​യ രീ​തി​യി​ൽ വ​സ്ത്രം ധ​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsinternational airportUAE
News Summary - International airport
Next Story