ആന്തരികാവയവ രോഗങ്ങൾ: ബ്രിട്ടീഷ് പൗരന് മികച്ച ചികിത്സ ലഭ്യമാക്കി ആസ്റ്റര്‍
text_fieldsബ്രിട്ടീഷ് പൗരൻ മൈക്കിൾ ആന്റണി ജോൺ സേസെൽബർഗിൻ ആസ്റ്റർ ഡോക്ടർമാർക്കൊപ്പം
ദുബൈ: സങ്കീർണമായ ആന്തരികാവയവ രോഗങ്ങൾ അലട്ടിയിരുന്ന ബ്രിട്ടീഷ് പൗരന് വിജയകരമായ ചികിത്സ ലഭ്യമാക്കി ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആൻഡ് ക്ലിനിക്. 53കാരനായ മൈക്കിൾ ആന്റണി ജോൺ സേസെൽബർഗിനാണ് മലബന്ധം, നെഞ്ചിലെ അസ്വസ്ഥത, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചത്.
ആസ്റ്ററിൽ ചികിത്സതേടിയ ഇദ്ദേഹത്തിന് വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗം നിർണയിക്കുകയായിരുന്നു. ആസിഡ് റിഫ്ളെക്സ് കാരണം അന്നനാളത്തില്‍ ഉണ്ടായ വീക്കം, വയറിന്റെ ഒരുഭാഗം നെഞ്ചിലേക്ക് തള്ളിനില്ക്കുന്ന നിലയിലുള്ള വലിയ ഹെര്‍ണിയ, അർബുദത്തിന് സാധ്യതയുള്ള ഫുഡ് പൈപ്പ് ലൈനിങ്ങിലെ മാറ്റങ്ങള്‍, വയറിലും ചെറുകുടലിലും ഉണ്ടായ വീക്കവും കേടുപാടുകളും, കോളോണില്‍ ഉണ്ടായ വളര്‍ച്ച എന്നിവയെല്ലാം രോഗിയില്‍ കണ്ടെത്തി. എന്‍ഡോസ്കോപ്പി, കോളോണോസ്കോപ്പി, ഉമേജിങ് ടെക്നിക്സ് എന്നീ അത്യാധുനിക സംവിധാനങ്ങള്‍ വേഗത്തിലും കൃത്യതയോടെയുമുള്ള രോഗനിർണം നടത്താന്‍ സഹായിച്ചു.
തുടർന്ന് ആസ്റ്റര്‍ സെഡാര്‍ ഹോസിപിറ്റലിലെ സെപെഷലിസ്റ്റ് ജനറല്‍ സര്‍ജനായ ഡോക്ടര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിൽ വിഗദ്ധ ചികിത്സ
ലഭ്യമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

