ഇന്റർ യു.എ.ഇ ശാസ്ത്ര, കല, സാഹിത്യ മത്സരങ്ങൾ ഇന്നുമുതൽ
text_fieldsപ്രതീകാത്മക ചിത്രം
മൂന്ന് ദിവസത്തെ ഇന്റർ യു.എ.ഇ ശാസ്ത്ര, കല, സാഹിത്യ മത്സരങ്ങൾ ‘എക്സ്പ്രഷൻസ്- 2025’ എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ ആരംഭിക്കും.
അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന എക്സ്പ്രഷന്റെ പത്താം എഡിഷനിൽ 61 വിവിധ ഇനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരക്കുന്നത്.
ലളിതഗാനം, മാപ്പിളപ്പാട്ട്, കേട്ടെഴുത്ത്, പദ്യപാരായണം, സയൻസ് ടോക്ക്, റുബിക്സ് ക്യൂബ്, മോണോ ആക്ട്, സ്പെല്ലിങ് ബീ, രചന മത്സരങ്ങൾ, നൃത്തമത്സരങ്ങൾ, ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി നിരവധി വൈവിധ്യമാർന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

