ഇന്റർ-യു.എ.ഇ ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിവലിന് തുടക്കം
text_fields26ാമത് ഇന്റർ-യു.എ.ഇ ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ
അൽഐൻ: 26ാമത് ഇന്റർ-യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവലിന്റെ ആദ്യ മത്സരങ്ങൾ അൽ ഐൻ ജൂനിയേർസ് സ്കൂളിൽ തുടക്കമായി. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റും ബ്ലൂസ്റ്റാർ ചീഫ് പാട്രനുമായ ജിമ്മി ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നിസ് എന്നീ മത്സരയിനങ്ങളാണ് ഞായറാഴ്ച നടന്നത്.
യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ 25 വർഷത്തോളമായി യു.എ.ഇയുടെ ഉദ്യാന നഗരമായ അൽ ഐനിൽ ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. 60ഓളം ഇനങ്ങളിലായി 2000ത്തോളം പേർ പങ്കെടുക്കുന്ന കായിക മാമാങ്കം മേഖലയിലെ മിനി ഒളിമ്പിക്സായാണ് അറിയപ്പെടുന്നത്.
ഡിസംബർ രണ്ടിന് അൽഐൻ ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ മെഗാ പരിപാടികൾ അരങ്ങേറും. മെഗാ ഇവന്റിൽ ശൈഖ് മുസല്ലം ബിൻഹാം മുഖ്യാതിഥിയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

