ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ നാളെ
text_fields27ാമത് ബ്ലൂ സ്റ്റാർ സ്പോർട്സിന്റെ മെഗാ ട്രോഫി സംഘാടക
സമിതിക്ക് കൈമാറുന്നു
അൽഐൻ: 27ാമത് ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ നവംബർ 30ന് അൽഐൻ ജൂനിയേഴ്സ് സ്കൂളിലും ഡിസംബർ രണ്ടിന് മഹാമേള അൽഐൻ അൽ മഖാം ഇക്വസ്ട്രിയൻ ഷൂട്ടിങ് ആൻഡ് ഗോൾഫ് ക്ലബ് മൈതാനിയിലും നടക്കും.
നവംബർ 30ന് അൽഐൻ ജൂനിയേഴ്സ് സ്കൂളിൽ ബാഡ്മിന്റൺ, വോളിബാൾ, ബാസ്കറ്റ്ബാൾ എന്നിവയും ഡിസംബർ രണ്ടിന് ഇക്വസ്ട്രിയൻ ക്ലബിൽ ഫുട്ബാൾ, ത്രോ ബാൾ, വടംവലി അടക്കം 56 ഇനങ്ങളും അരങ്ങേറും.
ഈ വർഷത്തെ മുഖ്യാതിഥികൾ മുൻ ഇന്ത്യൻ ഫുട്ബാൾ താരം കുരികേഷ് മാത്യുവും ഡോ. ശൈഖ് മുഹമ്മദ് മുസ്സല്ലം ബിൻഹാമും ആയിരിക്കുമെന്ന് മുഖ്യ സംഘാടകരായ ആനന്ദ് പവിത്രൻ, ഹുസൈൻ മാസ്റ്റർ, കോയ മാസ്റ്റർ, ജാഷിദ് പൊന്നേത്ത്, ജാബിർ ബീരാൻ, മുഹമ്മദ് ബഷീർ പറമ്പിൽ, മുഹമ്മദ് ബാവ, ജുനൈദ്, റിയാദ്, തുളസി ദാസ്, രാജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

