Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്റ​ർ മ​മ്പാ​ട്...

ഇ​ന്റ​ർ മ​മ്പാ​ട് ഫു​ട്ബാ​ൾ: ബ്ര​ദേ​ഴ്സ് മേ​പ്പാ​ടം ജേ​താ​ക്ക​ൾ

text_fields
bookmark_border
Inter Mambad Football: Brothers Meppadam Winners
cancel
camera_alt

ഇ​ന്റ​ർ മ​മ്പാ​ട് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ബ്ര​ദേ​ഴ്സ് മേ​പ്പാ​ടം ടീ​മം​ഗ​ങ്ങ​ൾ

ദു​ബൈ: മ​മ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ടീ​മു​ക​ളെ അ​ണി​നി​ര​ത്തി മ​മ്പാ​ട് ഫ്ര​ണ്ട്‌​സ് യു.​എ.​ഇ ന​ട​ത്തി​യ ഏ​ഴാ​മ​ത് ഇ​ന്റ​ർ മ​മ്പാ​ട് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ബ്ര​ദേ​ഴ്സ് മേ​പ്പാ​ടം ജേ​താ​ക്ക​ളാ​യി. ചാ​ലി​യാ​ർ ഓ​ടാ​യി​ക്ക​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് ബ്ര​ദേ​ഴ്സ് മേ​പ്പാ​ടം ജേ​താ​ക്ക​ളാ​യ​ത്. ദു​ബൈ ഖി​സൈ​സി​ലെ അ​ൽ ബു​സ്താ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ കു​ടും​ബ​ങ്ങ​ള​ട​ക്കം ക​ളി കാ​ണാ​നെ​ത്തി. ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച കീ​പ്പ​റാ​യി ഫ​വാ​സ് ഓ​ടാ​യി​ക്ക​ലി​നേ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ഷാ​ഹി​ദ് മേ​പ്പാ​ട​ത്തെ​യും തി​ര​ഞ്ഞെ​ടു​ത്തു. റി​യാ​സ് ആ​ച്ചു മേ​പ്പാ​ട​മാ​ണ് ക​ളി​യി​ലെ മി​ക​ച്ച താ​രം.

ടോ​പ് സ്കോ​റ​ർ നേ​ബു​ഹാ​ൻ മേ​പ്പാ​ടം. ദു​ബൈ​യി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ ഫു​ട്ബാ​ൾ സെ​ല​ക്ഷ​നി​ൽ വി​ജ​യി​ച്ച്​ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ത്ത അ​ഫ്​​ഹാം ശി​ഹാ​ബി​നെ ച​ട​ങ്ങി​ൽ സ്പെ​ഷ​ൽ അ​ച്ചീ​വ്​​മെ​ന്‍റ്​ അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ച്ചു. വിജയികൾക്ക് അബ്ദുൽ സലാം ഓടായിക്കലും മമ്പാട് ഫ്രണ്ട്സ് യു.എ.ഇ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ മാട്ടുമ്മലും ട്രോഫി കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsInter Mambad Football
News Summary - Inter Mambad Football: Brothers Meppadam Winners
Next Story