ഹൃദയം മാറ്റിവെച്ച മലയാളി യുവാവിന് 23 ലക്ഷം നൽകാൻ വിധി
text_fieldsദുബൈ: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മലയാളി യുവാവിന് മെഡിക്കൽ ഇൻഷുറൻസ് കമ്പനി 23 ലക്ഷം രൂപ ചികിത്സാ ചെലവ് നൽകണമെന്ന് അബൂദബി കോടതി വിധിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയായ കരീം അബ്ദുൽ റസാഖിനാണ് (44) പണം നൽകേണ്ടത്. ചെെന്നെയിലെ അപ്പോളോ ആശുപത്രിയിൽ 2015 ജനുവരി 17നാണ് കരീം ഹൃദയമാറ്റ ശാസ്ത്രക്രിയക്ക് വിധേയനായത്. അബൂദബിയിലെ പ്രമുഖ എണ്ണയുൽപ്പാദന കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിെൻറ ഹൃദയത്തിെൻറ പ്രവർത്തനത്തിന് തകരാറുണ്ടെന്ന് 2010 ലാണ് മനസിലായത്. ആ വർഷം ഡിസംബറിൽ അബൂദബി ഷെയ്ഖ് ഖലീഫാ ആശുപ്രതിയിൽ നിന്ന് പേസ് മേക്കർ ഘടിപ്പിച്ചു. എന്നാൽ 2014 സെപ്റ്റംബറിൽ രോഗം വഷളായി. ജീ
വൻ നിലനിർത്താൻ പ്രതിദിനം 20 ഗുളികകൾ കഴിക്കണമായിരുന്നു. എന്നാൽ പ്രതിദിനം 20 മില്ലി ലിറ്റർ വെള്ളം മാത്രമല്ല കുടിക്കാൻ കഴിയുമായിരുന്നുള്ളൂ. കൂടുതൽ വെള്ളം കുടിച്ചാൽ ശ്വാസോച്ഛാസം തകരാറിലാകുമായിരുന്നു. സമീപിച്ച എല്ലാ ഡോക്ടർമാരും ഹൃദയം മാറ്റി വെക്കുകയെല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഉറപ്പ് പറഞ്ഞു. തുടർന്ന് ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്തു. പിന്നീട് മസ്തിസ്ക മരണം സംഭവിച്ച 20 വയസുകാരെൻറ ഹൃദയം കരീമിെൻറ ശരീരത്തിൽ തുന്നിച്ചേർത്തു. തുടർന്ന് കരീം ആരോഗ്യ സ്ഥിതി വീണ്ടെടുത്തു.
ചികിത്സക്ക് ചെലവായ തുക തിരിച്ചു കിട്ടുന്നതിന് മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും തള്ളി. തുടർന്ന് ദുബൈ അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പളി മുഖേന നിയമനടപടി തുടങ്ങി. എന്നാൽ ഇൻഷുറൻസ് കമ്പനി തുക നൽകാനാവില്ല എന്ന് വാദിച്ചു. കരീമിെൻറ ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് യു.എ.ഇയിൽ മാത്രമാണ് ചികിത്സ തേടാവുന്നതെന്നും യു.എ.ഇക്ക് പുറത്ത് അടിയന്തിരമായി വരുന്ന ചികിത്സാക്കു മാത്രമെ െക്ലയിം നൽകേണ്ട ബാധ്യതയുള്ളൂവെന്നുമായിരുന്നു അവരുടെ നിലപാട്. കരീമിെൻറ ഹൃദയം മാറ്റിവെക്കൽ അടിയന്തിരമായി ചെയ്യേണ്ട ഒന്നല്ലായിരുന്നു എന്നതായിരുന്നു ൈക്ലയിം നിരസിക്കാൻ ഇൻഷുറൻസ് കമ്പനി ഉയർത്തിയ വാദം. ഇത് തള്ളിക്കൊണ്ടാണ് അബൂദബി കോടതി ചികിത്സാ ചെലവ് നൽകാൻ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
