സമൂഹമാധ്യമത്തിലൂടെ അവഹേളനം; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsഅബൂദബി: സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ അപമാനകരമായ സന്ദേശം അയച്ചുവെന്ന കേസിൽ യുവതിക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബിയിലെ കുടുംബകോടതി വിധി. നിയമനടപടി സ്വീകരിക്കുന്നതിന് ചെലവായ തുകയും പ്രതി യുവതിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പ്രതി തന്റെ ഫോട്ടോയിലും വിഡിയോയിലും മോശം കമന്റിടുകയും സമൂഹമാധ്യമ പ്ലാറ്റ്ഫോമിലെ സ്വകാര്യ സന്ദേശങ്ങളിലൂടെ അപമാനിക്കുകയും ശാപവാക്കുകൾ പറയുകയുംചെയ്തുവെന്ന് കാണിച്ചാണ് യുവതി സിവിൽ കേസ് നൽകിയത്. കേസിൽ പ്രതി കുറ്റക്കാരെന്ന് വിധിച്ചതോടെ പരാതിക്കാരി ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

