Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലീഗ്​ നേതാക്കൾക്ക്​​​...

ലീഗ്​ നേതാക്കൾക്ക്​​​ അധിക്ഷേപം, പിണറായിക്ക്​ അഭിനന്ദനം

text_fields
bookmark_border
ലീഗ്​ നേതാക്കൾക്ക്​​​ അധിക്ഷേപം, പിണറായിക്ക്​ അഭിനന്ദനം
cancel

ദുബൈ: ഹൈദരലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ അധിക്ഷേപിച്ച്​ ​സോഷ്യൽ മീഡിയയിൽ പോസ്​റ്റിട്ട കെ.എം.സി.സി നേതാക്കളുടെ സ്ഥാനം തെറിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ കീഴൂരിനെയും ട്രഷറർ ബഷീർ സി.എ. പള്ളിക്കരയെയുമാണ്​ പദവികളിൽ നിന്ന്​ മാറ്റിനിർത്തിയത്​.

ഇതു​ സംബന്ധിച്ച കത്ത്​​ യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ പുത്തൂർ റഹ്​മാൻ ദുബൈ ആക്​ടിങ്​ പ്രസിഡൻറ്​ ഹനീഫ ചേർക്കളത്തിന്​ കൈമാറി. സംഘടനയുടെ സൽപേരിന്​ കളങ്കമുണ്ടാക്കുന്ന രൂപത്തിൽ വ്യക്തമായ അച്ചടക്കലംഘനം നടത്തിയതി​െൻറ പേരിലാണ്​ പുറത്താക്കിയതെന്ന്​ കത്തിൽ പറയുന്നു. പാർട്ടിയുടെ നയങ്ങളിൽ അഭിപ്രായവ്യത്യസമുണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത്​ അനുവദിക്കാനാവില്ലെന്നും പുത്തൂർ റഹ്​മാൻ പറഞ്ഞു. തെരഞ്ഞെടുപ്പ്​ തോൽവിയെ തുടർന്നാണ്​ ഷബീറും ബഷീറും കുഞ്ഞാലിക്കുട്ടിക്കും മറ്റ​ു നേതാക്കൾക്കുമെതിരെ ഫേസ്​ബുക്കിലും വാട്​സ്​ആപ്​​ ഗ്രൂപ്പിലും പോസ്​റ്റുകളിട്ടത്​. പിണറായി വിജയനെ അഭിനന്ദിച്ചും പോസ്​റ്റിട്ടിരുന്നു.

'ജനവിധി അംഗീകരിക്കുന്നു' എന്ന്​ മുനവ്വറലി തങ്ങൾ ഇട്ട പോസ്​റ്റിന്​ 'കാലം മാറി തങ്ങളേ, കുഞ്ഞാലിക്കുട്ടിയു​ടെ നാടകം മനസ്സിലാക്കാനുള്ള ബുദ്ധി അണികൾക്കുണ്ട്​, കുഞ്ഞാലിക്കുട്ടി സാഹിബ്​ അധികാരക്കൊതിയിൽ താഴോട്ട്​ വരുന്നത്​ ഉൾക്കൊള്ളാൻ അണികൾക്കായില്ല, കുഞ്ഞാലിക്കുട്ടിയുടെ ചെയ്​തികൾക്ക്​ അനുഭവിക്കേണ്ടി വന്നത്​ പി.കെ. ഫിറോസാണ്​' എന്നായിരുന്നു ഷബീറി​െൻറ കമൻറ്​. 'പത്രക്കാരുടെ ചോദ്യങ്ങൾക്ക്​ സ്വയം ഉത്തരം പറയാൻ പറ്റാത്ത സംസ്ഥാന പ്രസിഡൻറ്​, ഇതാണോ മുസ്​ലിം ലീഗ്​' എന്നായിരുന്നു ഒരു വാട്​സ്​ ആപ്​ ഗ്രൂപ്പിൽ ബഷീറി​െൻറ ചോദ്യം.

കഴിവില്ലാത്ത പ്രസിഡൻറാണെങ്കിൽ രാജിവെക്ക​ട്ടെ, അല്ലെങ്കിൽ കോളറിന്​ പിടിച്ച്​ പുറത്താക്കണമെന്നും ഈ വോയ്​സ്​ ക്ലിപ്പിൽ പറയുന്നു. മലപ്പുറത്ത്​ തിരിച്ചടിക്ക്​ കാരണം അധികാരക്കൊതിയുടെ അഹങ്കാരം, ഇബ്രാഹിം കുഞ്ഞി​െൻറ സമ്മർദത്തിന്​ വഴങ്ങി മകൻ ഗഫൂറിന്​ സീറ്റ്​ കൊടുത്തത്​ തെറ്റ്​, പാർട്ടിയെന്നാൽ കുഞ്ഞാലിക്കുട്ടിയും മുനീറും മാ​ത്രമല്ല, നേതാക്കൾക്ക്​ സ്ഥാനത്തുനിന്നിറങ്ങണമെങ്കിൽ അതു​ നേരെ മയ്യിത്ത്​ കട്ടിലിലേക്കായിരിക്കണമെന്ന്​ നിർബന്ധമാണ്​, നാലാളുടെ സഹായമില്ലാതെ നടക്കാൻ പോലും സാധിക്കാത്ത നേതാവിന്​ സ്ഥാനം നിർബന്ധമാണ്​ എന്നിങ്ങനെയും ഫേസ്​ബുക്കിൽ​ പോസ്​റ്റുകളിട്ടിരുന്നു. പിണറായി വിജയ​െൻറ ചിത്രത്തിനൊപ്പം 'സഖാവിനെ അഭിനന്ദിക്കുന്നു' എന്നൊരു പോസ്​റ്റും ഇട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanInsult to League leaders
Next Story