Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ചിന് പകരം ആയിരം...

അഞ്ചിന് പകരം ആയിരം ദിർഹം​; പൊലീസ് സഹായത്തോടെ ഉടമയെ തിരിച്ചേൽപ്പിച്ച് മലയാളി കഫറ്റീരിയ ജീവനക്കാർ

text_fields
bookmark_border
അഞ്ചിന് പകരം ആയിരം ദിർഹം​; പൊലീസ് സഹായത്തോടെ   ഉടമയെ തിരിച്ചേൽപ്പിച്ച്   മലയാളി കഫറ്റീരിയ ജീവനക്കാർ
cancel

ഷാർജ: അഞ്ച് ദിർഹത്തിന് പകരം കൈയിൽ വന്ന ആയിരം ദിർഹം പൊലീസ് സഹായത്തോടെ ഉടമയെ തിരിച്ചേൽപ്പിച്ച് ഷാർജയിലെ മലയാളി കഫറ്റീരിയ ജീവനക്കാർ. കാഞ്ഞങ്ങാട് സ്വദേശി റാശിദും സിദ്ദീഖുമാണ് സത്യസന്ധതകൊണ്ട് ഗൾഫ് പ്രവാസികളുടെ അഭിമാനമായി മാറിയത്.

ഷാർജ അൽ മഹ്​ത പെട്രോൾ പമ്പിലെ കാസിമിയ്യ കഫറ്റീരിയയിൽ ചായ കുടിക്കാനെത്തിയ തൃശൂർ സ്വദേശി ആർ.പി. സുധീർ ബിൽതുകയായ 4.50 ദിർഹമിനായി 1000 ദിർഹമിന്‍റെ നോട്ട്​ മാറി നൽകുകയായിരുന്നു. അഞ്ച്​ ദിർഹമാണെന്ന്​ കരുതിയാണ്​ ആയിരം നൽകിയത്​. ശേഷം സുധീർ ഉടൻ മടങ്ങുകയും ചെയ്തു. പണം വാങ്ങിയ സിദ്ദീഖ്​ അഞ്ചിനു പകരം ആയിരത്തിന്‍റെ നോട്ടാണ്​ ലഭിച്ചതെന്ന്​ വൈകാതെ തിരിച്ചറിഞ്ഞു. തിരിച്ചുകൊടുക്കാനായി അന്വേഷിച്ചപ്പോൾ ആളെ കണ്ടെത്താനായില്ല. തുടർന്ന്​ പൊലീസിൽ വിരമറിയിക്കുകയായിരുന്നു. പൊലീസ്​ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരി​ശോധിച്ചതിൽനിന്നാണ്​ ചായ കുടിക്കാനെത്തിയ സുധീറിനെയും വാഹന നമ്പറും മനസ്സിലായത്​​. അതോടെ സുധീറിനെ ബന്ധപ്പെട്ട്​ പണം കഫറ്റീരിയയയിൽ ഉ​​ണ്ടെന്നും അവിടെയെത്തി കൈപ്പറ്റണമെന്നും പൊലീസ്​ അറിയിക്കുകയായിരുന്നു.

കഫറ്റീരിയയിലെത്തി പണം കൈപ്പറ്റിയ സുധീർ കഫറ്റീരിയജീവനക്കാരുടെ സത്യസന്ധതയെ പ്രകീർത്തിച്ചു. ഇന്നത്തെ കാലത്ത്​ ഇത്തരം ആളുകളു​ണ്ടെന്നത്​ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അവർക്ക്​ വേണമെങ്കിൽ അതെനിക്ക്​ തിരിച്ചു തരാതിരിക്കാമായിരുന്നു. കാരണം, ആ പണം എവിടെയാണ്​ കളഞ്ഞു പോയതെന്ന്​ എനിക്ക്​ നിശ്ചയമൊന്നും ഉണ്ടായിരുന്നില്ല’ -സുധീർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infrastructureUAECybersecurity
News Summary - Instead of five, received a thousand dirhams; Malayali cafeteria employees returned it to the owner with police assistance
Next Story