പ്രവാസികൾക്ക് സാമ്പത്തിക ഉൾക്കാഴ്ച നൽകി ‘ഇൻസ്പയർ 2025’
text_fieldsഇൻസ്പയറിൽ അവബോധ ക്ലാസെടുത്ത സി.എ. റിൻഷാദിന് മെമന്റോ സമ്മാനിക്കുന്നു
ദുബൈ: പ്രവാസജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഇൻസ്പയർ 2025’ പരിപാടി ശ്രദ്ധേയമായി. ‘പ്രവാസി സമ്പാദ്യവും സന്തോഷവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചടങ്ങ്, വിവിധ സമ്പാദ്യശീലങ്ങളെക്കുറിച്ച് പ്രവാസികൾക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന വേദിയായി മാറി. ദുബൈ കെ.എം.സി.സിയുടെ പ്രധാന ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
സാമ്പത്തിക വിദഗ്ധനും ടാക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടുമായ സി.എ. റിൻഷാദ് അവബോധ ക്ലാസ് നയിച്ചു. ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി അധ്യക്ഷതവഹിച്ചു. ദുബൈ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടാക്സ് കൺസൽട്ടന്റ് ദുൽഖിഫിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി സ്വാഗതവും ട്രഷറർ സാദിഖ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

