‘ഇൻസ്പയർ 2025’ ബ്രോഷർ പ്രകാശനം
text_fields‘ഇൻസ്പെയർ 2025’ പരിപാടിയുടെ ബ്രോഷർ പ്രകാശന ചടങ്ങിൽനിന്ന്
ദുബൈ: പ്രവാസ ജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ‘ഇൻസ്പയർ 2025’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ജൂലൈ 12ന് ശനിയാഴ്ച രാത്രി 7.30ന് ദുബൈ കെ.എം.സി.സി പ്രധാന ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘പ്രവാസി സമ്പാദ്യവും സന്തോഷവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധനും ടാക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടുമായ സി.എ. റിൻഷാദ് അവബോധ ക്ലാസെടുക്കും.
പരിപാടിയുടെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം ദുബൈയിൽ നടന്നു. ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി, ദുൽഖിഫിൽ അബ്ദുൽ റഷീദ് ടാക്സ് കൺസൾട്ടന്റ് സി.ഇ.ഒ ദുൽഖിഫിലിന് നൽകി ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി. ഭാരവാഹികളായ ടി.പി. സൈതലവി, ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, വി.കെ. ജലീൽ എന്നിവർ സംബന്ധിച്ചു.
സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപങ്ങളെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്കും തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കകളുള്ളവർക്കും ഈ പരിപാടി ഏറെ പ്രയോജനകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടി വിജയകരമാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾക്ക് സംശയങ്ങൾ ചോദിക്കാനും വിദഗ്ധരുമായി സംവദിക്കാനുമുള്ള അവസരവും ചടങ്ങിൽ ഉണ്ടാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

