'ഇന്‍സൈറ്റ് 2022' ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പിന് തുടക്കം
text_fieldsഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ദശദിന സമ്മര്‍ ക്യാമ്പ് എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍സ് ഓപറേഷന്‍ ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ദശദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ കെ.ജി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്കായി വിവിധ സെഷനുകളിലായി നടക്കുന്ന ക്യാമ്പില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ലീഡര്‍ഷിപ് ആന്‍ഡ് സോഫ്ട് സ്‌കില്‍ ഡെവലപ്‌മെന്‍റ്, ബിഹേവിയറല്‍ എന്‍റിച്ച്‌മെന്‍റ്, ഇന്‍റര്‍ പേഴ്‌സനല്‍ സ്‌കില്‍, പബ്ലിക് സ്പീക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, മോറല്‍ സ്‌കൂളിങ് തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പ് കൈകാര്യം ചെയ്യുന്നത്.
വിദ്യാഭ്യാസ സാമൂഹിക ബോധവത്കരണ രംഗങ്ങളിലെ 25ൽ അധികം പ്രമുഖരാണ് സെഷനുകള്‍ നിയന്ത്രിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ചിന്തകനുമായ ഡോക്ടര്‍ സലീല്‍ ചെമ്പയിലാണ് ക്യാമ്പ് ഡയറക്റ്റര്‍. മെഡിയോര്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍സ് ഓപറേഷന്‍ ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി ഉദ്ഘാടനം ചെയ്തു.
സേഫ് ലൈന്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, യു.എ.ഇ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് അബ്ദുല്ല ഫാറൂഖി, ഖവാറസ്മി കോളജ് മാര്‍ക്കറ്റിങ് മാനേജര്‍ അമീര്‍ ഫക്രുദ്ദീന്‍, അബൂദബി സുന്നി സെന്‍റര്‍ സെക്രട്ടറി മുസ്തഫ വാഫി, സെക്രട്ടറി ശിഹാബുദ്ദീന്‍ എ.വി, ഇസ്ലാമിക് സെന്‍റര്‍ എജുക്കേഷന്‍ വിങ് സെക്രട്ടറി ശിഹാബ് കരിമ്പനോട്ടില്‍ എന്നിവർ സംസാരിച്ചു. ഇസ്ലാമിക് സെന്‍റര്‍ ആക്ടിങ് പ്രസിഡന്‍റ് എം. ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. ക്യാമ്പ് 22ന് സമാപിക്കും.
കായികരംഗത്തെ മികച്ച പ്രകടനത്തിന് അബൂദബി സ്‌പോർട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സ്‌പെയിനില്‍ സൗജന്യ പരിശീലനത്തിന് അവസരം നേടിയ മുഹമ്മദ് റിസ്‌വാന്‍ കളപ്പാട്ടിലിനെ മെമന്‍റോ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

