മികച്ച ഭാവി സൃഷ്ടിക്കാൻ നവീനാശയങ്ങൾ അനിവാര്യം –ശൈഖ് മുഹമ്മദ്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മൊറോക്കോ പവലിയൻ സന്ദർശിക്കുന്നു
ദുബൈ: ലോകത്തിന് ശോഭനവും സമൃദ്ധവുമായ ഭാവി രൂപപ്പെടുത്തുന്നതിന് പുതിയ ആശയങ്ങളും മികച്ച കാഴ്ചപ്പാടും നിർണായകമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ്പോ 2020 ദുബൈയിലെ യു.കെ, മൊറോക്കോ പവലിയനുകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്.
വിശ്വമേളയിലെ വിവിധ പവലിയനുകൾ സന്ദർശിക്കുന്നതിെൻറ ഭാഗമായാണ് കഴിഞ്ഞ ദിവസം അദ്ദേഹം നഗരിയിലെത്തിയത്. ജനങ്ങളുടെ ജീവിതത്തെ മികച്ച രീതിയിൽ മാറ്റാൻ കഴിവുള്ള ആശയങ്ങളെ പിന്തുണക്കാൻ യു.എ.ഇ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപർച്യൂനിറ്റി ഡിസ്ട്രിക്ടിലെ മൊറോക്കോ പവലിയനിലാണ് അദ്ദേഹം സന്ദർശനം ആരംഭിച്ചത്. രാജ്യത്തിെൻറ പാരമ്പര്യവും ആധുനിക മുന്നേറ്റങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ച പവലിയൻ അധികൃതർ ൈശഖ് മുഹമ്മദിനെ സ്വീകരിച്ചു. തുടർന്ന് പ്രദർശനങ്ങൾ നോക്കിക്കണ്ട അദ്ദേഹത്തിന് അധികൃതർ മൊറോക്കോയുടെ തീമായ 'ഭാവിയിലേക്കുള്ള പൈതൃകങ്ങൾ: പ്രചോദനാത്മകമായ ഉത്ഭവം മുതൽ സുസ്ഥിര പുരോഗതി വരെ'എന്നത് സംബന്ധിച്ച് വിശദീകരിച്ചു നൽകി. പരമ്പരാഗത മൊറോക്കൻ ഗ്രാമങ്ങളുടെ രീതിയിൽ മണ്ണ് ഉപയോഗിക്കുന്ന പൂർവികരുടെ രീതികളെ മാതൃകയാക്കിയാണ് പവലിയൻ രൂപകൽപന ചെയ്തിട്ടുള്ളത്.
ഓപർച്യൂനിറ്റി ഡിസ്ട്രിക്ടിലെ തന്നെ യു.കെ പവലിയനാണ് പിന്നീട് സന്ദർശിച്ചത്.
സാങ്കേതിക വിദ്യ, സർഗാത്മകത, സുസ്ഥരതക്കായുള്ള നവീനാശയങ്ങൾ തുടങ്ങിയ മേഖലകളിലെ രാജ്യത്തിെൻറ സംഭാവനകളാണ് പ്രദർശനത്തിൽ പ്രധാനമായും വന്നിട്ടുള്ളത്.
ബഹിരാകാശ ശാസ്ത്രത്തിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും യു.കെ നൽകിയ സംഭാവനകളും പവലിയൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദിനൊപ്പം യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ൈശഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂം എന്നിവരും പവലിയനുകൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

