സമസൃഷ്ടികളെ സഹായിക്കുന്നതാണ് പുണ്യകര്‍മം -ഇന്നസെന്‍റ്
text_fieldsഅബൂദബി: സമസൃഷ്ടികളുടെ ഹൃദയവേദനകളെ തൊട്ടറിഞ്ഞ് സഹായഹസ്തം നീട്ടുന്നതാണ് പുണ്യകര്‍മമെന്ന് ചലച്ചിത്ര നടനും ‘അമ്മ’ പ്രസിഡന്‍റും എം.പിയുമായ ഇന്നസെന്‍റ് അഭിപ്രായപ്പെട്ടു.
സഹിഷ്ണുത മാസാചരണത്തിന്‍െറ ഭാഗമായി 1200ഓളം തൊഴിലാളികളെ സംഘടിപ്പിച്ച് അബൂദബി മാര്‍ത്തോമ യുവജന സഖ്യം ഒരുക്കിയ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഖ്യം പ്രസിഡന്‍റ് പ്രകാശ് എബ്രഹാം അധ്യക്ഷത വഹിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ മുഖ്യസന്ദേശം നല്‍കി.
മലയാളി സമാജം ചീഫ് കോഓഡിനേറ്റര്‍ എ.എം. അന്‍സാര്‍, ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍ സി. ഇടിക്കുള, വൈ.എം.സി.എ പ്രസിഡന്‍റ് ബിജു പാപ്പച്ചന്‍, ഇടവക ഭാരവാഹികളായ ഡാനിയേല്‍ പാപ്പച്ചന്‍, ഒബി മാത്യു, സഖ്യം ഭാരവാഹികളായ ബിജോയ് സാം, ജ്യോതി സുനില്‍, ജയന്‍ എബ്രഹാം, സാംസണ്‍ മത്തായി, ജിജു മാത്യു എന്നിവര്‍ സംസാരിച്ചു. വിവിധ ലേബര്‍ ക്യാമ്പുകളെ പ്രതിനിധീകരിച്ച് വഖാര്‍ അഹ്മദ്, സുനില്‍ വര്‍ഗീസ്, നസ്റുല്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.
ഇന്ത്യക്കാര്‍ക്ക് പുറമെ പാക്കിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളും പങ്കെടുത്തു. സഖ്യം പ്രവര്‍ത്തകരും തൊഴിലാളികളും നിരവധി കലാപരിപാടികളും അവതരിപ്പിച്ചു.
സ്നേഹവിരുന്നും ,പുതുവത്സര സമ്മാന വിതരണവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
