ഇന്നസെന്റ് അനുസ്മരണം
text_fieldsദുബൈ: ഇരിങ്ങാലക്കുടക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കെ.എൽ 45 യു.എ.ഇ’ വിടപറഞ്ഞ നടൻ ഇന്നസെന്റിന്റെ ഏഴാം ചരമദിനത്തിൽ അനുസ്മരണ കൂട്ടായ്മ ഒരുക്കി. ഗിരീഷ് കരുമാന്ത്രയുടെ വസതിയിൽ നടന്ന യോഗത്തിൽ മിസ്ബ യൂനസ്, ബ്രിസ്റ്റോ പറമ്പി, ദീപക് പുരയാറ്റ്, ശിവ മേനോൻ, ജോബി വർഗീസ്, നിബിൻ ജോണി, പ്രിന്റോ പോൾസൺ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ കെ.എൽ 45 യു.എ.ഇയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഡയാലിസിസ് സെന്റർ സജ്ജമാക്കുന്നതിന്റെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്തു. പ്രധാന കോഓഡിനേറ്ററായി ദിലീപ് ചാണാശ്ശേരിയെയും സബ് കോഓഡിനേറ്റർമാരായി ശിവ മേനോൻ, ജോഷി ഔസേഫ്, ഗിരീഷ് കരുമാന്ത്ര എന്നിവരെയും ചുമതലപ്പെടുത്തി.