ഐ.എൻ.എൽ രൂപവത്കരണദിനം സാമൂഹിക സേവന ദിനമായി ആചരിച്ചു
text_fieldsഷാർജ: ഇന്ത്യൻ നാഷനൽ ലീഗ് രൂപവത്കൃതമായ ഏപ്രിൽ 23ന് ഷാർജ ഐ.എം.സി.സി സാമൂഹിക സേവന ദ ിനമാക്കി മാറ്റി. ഷാർജയിലും ദുബൈയിലും അജ്മാനിലും ഭക്ഷണക്കിറ്റുകളും മാസ്ക്കുകളും സ ാനിറ്റൈസറുകളും വിതരണം ചെയ്താണ് മഹ്ബൂബെ മില്ലത്തിെൻറ പിന്മുറക്കാർ തങ്ങളുടെ ദൗത്യം നിറവേറ്റിയത്. ഷാർജ റോള മാൾ പരിസരത്തു നടന്ന ഭക്ഷണവിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഐ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് ഖാൻ പാറയിലിൽ അധ്യക്ഷത വഹിച്ചു. താഹിറലി പുറപ്പാട്, മനാഫ് കുന്നിൽ, കെ. എം. കുഞ്ഞി, ഹനീഫ് തുരുത്തി, അനീസ് നീർവേലി, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ, അബ്ദുല്ല ബേക്കൽ, അബ്ദുൽ ഖാദർ ഹാജി, ജാസിർ ചൗക്കി, ഷമീം മൗവ്വൽ, റോള ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. റമദാനിലുടനീളം ആവശ്യക്കാർക്ക് ഇഫ്താർ കിറ്റ് എത്തിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഷാർജ ഐ.എം.സി.സി ഇപ്പോൾ. അബൂദബി ഐ.എം.സി.സിയുടെ സേവനങ്ങൾ എൻ. എം. അബ്ദുല്ലയുടെയും നബീൽ അഹ്മദിെൻറയും നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
