ഇൻകാസ് സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsഇൻകാസ് തൃശൂർ മണലൂർ നിയോജകമണ്ഡലം സ്നേഹസംഗമത്തിൽ ഒരുമിച്ചുകൂടിയവർ
ദുബൈ: ഇൻകാസ് തൃശൂർ മണലൂർ നിയോജകമണ്ഡലം ‘സ്നേഹസംഗമം 2025’ രണ്ടാമത് സീസൺ അജ്മാൻ ഉമ്മുൽ മുഅ്മിനീൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടന്നു. ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ദുബൈ തൃശൂർ ജില്ല വർക്കിങ് പ്രസിഡന്റ് തസ്ലിം കരീം അധ്യക്ഷത വഹിച്ചു.
ഇൻകാസ് തൃശൂർ മണലൂർ ഏർപ്പെടുത്തിയ ജീവകാരുണ്യ മേഖലയിലെ സ്തുത്യർഹ സേവനത്തിന് ‘പമ്പ്ര പരീദ് ഹാജി ഭാര്യ ബിക്കുട്ടി മെമ്മോറിയൽ അവാർഡ്’ റാഫി കോമളത്തിനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശംസുദ്ദീൻ പട്ടികരക്കും നൽകി.
ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി ബി.എ. നാസർ, ദുബൈ ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരായണിപ്പുഴ, വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, തൃശൂർ ജനറൽ സെക്രട്ടറി കെ.എ. ആഷിഫ് തുടങ്ങിയവർ സംസാരിച്ചു.
സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് പ്രഭാഷണം നടത്തി. ഇൻകാസ് ദുബൈ സെക്രട്ടറി തരിസ്, തൃശൂർ ജനറൽ സെക്രട്ടറി രാജാറാം മോഹൻ, സെക്രട്ടറി നജീബ് കേച്ചേരി, ഉദയ് വാടാനപ്പള്ളി, ബദറുദ്ദീൻ കെട്ടുങ്ങൽ, മനീഷ് മഞ്ചറമ്പത്ത്, ജാബീഷ് കേച്ചേരി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ചെയർമാൻ ഇബ്രാഹിം കേച്ചേരി സ്വാഗതവും കൺവീനർ ഷക്കീർ പി.കെ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

