ഇൻകാസ് റാസൽഖൈമ രക്തസാക്ഷിത്വ ദിനാചരണം
text_fieldsഇൻകാസ് റാസൽഖൈമ സംഘടിപ്പിച്ച രക്തസാക്ഷിത്വ
ദിനാചരണം
റാസൽഖൈമ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വദിനം ഇൻകാസ് റാസൽഖൈമയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഇൻകാസ് വർക്കിങ് പ്രസിഡന്റ് നാസർ അൽ മഹ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അശോക് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി.എമ്മിൽനിന്ന് കോൺഗ്രസിലേക്ക് കടന്നുവന്ന കോഴിക്കോട് സ്വദേശി അഷ്റഫിനെ ഇൻകാസ് വർക്കിങ് പ്രസിഡന്റ് കിഷോർ കുമാർ അംഗത്വം നൽകി സ്വീകരിച്ചു. ശേഷം നടന്ന പുഷ്പാർച്ചനയിൽ അജി സക്കറിയ, സിംസൺ, പ്രസാദ് നെടുംപറമ്പിൽ, ജിൽജു ചാണ്ടി, സുനിൽ, അജാസ് ഖാൻ, ഉല്ലാസ് നായർ, സജിത്ത് മേനോൻ, പ്രിൻസ്, സിറാജ് മൊയ്തീൻകുട്ടി, ബൈജു സിറാമിക്, അനീഷ്, ഷാൻ, മിഥുൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഫൈസൽ പനങ്ങാട് സ്വാഗതം പറഞ്ഞു. പ്രെസ്റ്റിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

