ഇന്‍കാസ് ഫുട്ബാള്‍ ടൂര്‍ണമെന്റ് 20ന്
text_fieldsദുബൈ: ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഓള് ഇന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ 7 സോക്കര്‍ ഫെസ്റ്റ് നടക്കും. വൈകീട്ട് മൂന്നിന് അബുഹൈല്‍ അമാന സ്പോര്‍ട്സ് ബേയില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരക്കും.
40 വയസ്സിന് മുകളിലുള്ള ആറ് ടീമുകള്‍ പങ്കെടുക്കുന്ന മാസ്റ്റേഴ്സ് കപ്പ് സ്ത്രീകളുടെ ഫുട്ബാള്‍ ടീമിന്റെ പ്രദര്‍ശന മത്സരവും നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഷാഫി പറമ്പില്‍ എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം സുബ്രഹ്മണ്യന്, കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ വിജയ് തോട്ടത്തില്‍, മുഹമ്മദ് ഏറാമല എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
