മരുഭൂമിയിൽ കാറപകടത്തിൽ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്തു
text_fieldsമരുഭൂമിയിൽ കാറപകടത്തിൽ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യുന്നു
ഷാർജ: മരുഭൂമിയിൽ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഷാർജ പൊലീസ്, നാഷനൽ ഗാർഡ് എന്നിവരുടെ സഹകരണത്തിൽ നാഷനൽ സെന്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയത്.
23കാരനായ ഇമാറാത്തി പൗരനാണ് ഷാർജയിലെ മരുഭൂ പ്രദേശത്ത് അപകടത്തിൽപെട്ടത്. വിവരം ലഭിച്ച ഉടനെ സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ യുവാവിനെ എയർലിഫ്റ്റ് ചെയ്യുകയും അൽ ദൈദിലെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

