Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​വ​ര-​സാ​ങ്കേ​തി​ക...

വി​വ​ര-​സാ​ങ്കേ​തി​ക എ​ക്സ്പോ 'നോ​ട്ടെ​ക്ക്‌-22'

text_fields
bookmark_border
വി​വ​ര-​സാ​ങ്കേ​തി​ക എ​ക്സ്പോ നോ​ട്ടെ​ക്ക്‌-22
cancel

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും ഗ​ൾ​ഫി​ലു​ട​നീ​ളം 'നോ​ട്ടെ​ക്ക്‌-22' എ​ന്ന പേ​രി​ൽ നോ​ള​ജ്ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​സ്ഡം വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 2018ൽ ​തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പാ​ണ്‌ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌‌.

ശാ​സ്ത്ര സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ലെ നൂ​ത​ന സം​രം​ഭ​ങ്ങ​ളു​ടെ​യും സാ​ധ്യ​ത​ക​ളു​ടെ​യും ച​ർ​ച്ച​യും പ്ര​ദ​ർ​ശ​ന​വും നോ​ട്ടെ​ക്കി​ൽ ന​ട​ക്കും.‌

പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തെ ന​വ സ​ങ്കേ​ത​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​വ​ലി​യ​നു​ക​ൾ, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ, അ​വേ​ർ​ന​സ് ടോ​ക്ക്, ക​രി​യ​ർ ഫെ​യ​ർ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദി ​ബ്രൈ​യി​ൻ, ദി ​ലെ​ജ​ന്‍റ​റി, സ്‌​പോ​ട്ക്രാ​ഫ്റ്റ്, ക്യു ​കാ​ർ​ഡ്, ദി ​പ​യ​നീ​ർ, ഫോ​ട്ടോ​ഗ്ര​ഫി, വ്ലോ​ഗി​ങ്‌, മൊ​ബൈ​ൽ ആ​പ് ഡെ​വ​ല​പ്മെ​ന്റ്, പ്രോ​ജ​ക്ട്‌ തു​ട​ങ്ങി​യ 22 ഇ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മ​ത്സ​രി​ക്കും.

ക​രി​യ​ർ സ​പ്പോ​ർ​ട്ട്, സ​യ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ, ജോ​ബ്ഫെ​യ​ർ, പ്രോ​ജ​ക്ട്​ ലോ​ഞ്ച്, കോ​ഡി​ങ്, കെ ​ടോ​ക്ക്സ്, തു​ട​ങ്ങി വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ഠ​ന​വും പ്ര​ദ​ർ​ശ​ന​വും നോ​ട്ടെ​ക്ക് എ​ക്സ്പോ​യി​ലു​ണ്ടാ​കും.

മാ​ർ​ച്ച്‌ 20ന്​ ​ന​ട​ക്കു​ന്ന യു.​എ.​ഇ നാ​ഷ​ന​ൽ നോ​ട്ടെ​ക്കി​ൽ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ നോ​ട്ടെ​ക്‌ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +971 52 759 4642, 0552247242.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo
News Summary - Info-Technology Expo 'Notech-22'
Next Story