കോസ്മോസ് സ്പോർട്സ് ക്രിക്കറ്റ് ലീഗിൽ ഇൻഫെർനോ ജേതാക്കൾ
text_fieldsകോസ്മോസ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ ഇൻഫെർനോ ക്രിക്കറ്റ് ടീം
ദുബൈ: കോസ്മോസ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ ഇൻഫെർനോ ക്രിക്കറ്റ് ടീം ജേതാക്കളായി. കറാമയിലുള്ള കോസ്മോസിെൻറ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. തുമ്പെയ് ക്രിക്കറ്റ് ടീം ടൂർണമെൻറിൽ റണ്ണറപ്പായി. ഫൈനലിൽ 52 റൺസിനാണ് ഇൻഫെർനോ വിജയിച്ചത്. ജേതാക്കൾക്ക് കോസ്മോസ് സ്പോർട്സ് അക്കാദമി ചെയർമാൻ എ.കെ. ഫൈസൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെൻറിൽ 18 ടീമുകളാണ് പങ്കെടുത്തത്. വിജയികൾക്ക് 5000 ദിർഹമിെൻറ കാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് 2500 ദിർഹവും സമ്മാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ടൂർണമെൻറ് നടന്നത്. കോസ്മോസ് സ്പോർട്സ് അക്കാദമിയുടെ ക്രിക്കറ്റ് ടീം കോച്ച് മോഹനെൻറ നേതൃത്വത്തിലാണ് ടൂർണമെൻറ് ഏകോപിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

