ലുലുവിൽ ഇന്തോനേഷ്യൻ വിപണന മേള
text_fieldsലുലുവിൽ ഇന്തോനേഷ്യൻ വിപണന മേള യു.എ.ഇ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസിൻ ബാഗിസ് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സമീപം
അബൂദബി: ഇന്തോനേഷ്യൻ ഉൽപന്നങ്ങളുടെ വലിയനിരയൊരുക്കി ലുലു ഹൈപർമാർക്കറ്റുകളിൽ ഇന്തോനേഷ്യൻ വിപണന മേള 'പ്രൗഡ്ലി ഫ്രം ഇന്തോനേഷ്യ'ക്ക് തുടക്കമായി. അബൂദബി മുഷ്രിഫ് മാളിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസിൻ ബാഗിസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പങ്കെടുത്തു.
സെപ്തംബർ ഒന്നുവരെ നടക്കുന്ന മേളയിൽ യു.എ.ഇയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും ഇന്തോനേഷ്യയിൽനിന്നുള്ള മികച്ച ഉൽപന്നങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കും. ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വലിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സ്വദേശികൾക്കും താമസക്കാർക്കും ഇന്തോനേഷ്യൻ സംസ്കൃതിയും രുചിയും നേരിട്ടറിയാൻ ലഭിക്കുന്ന അവസരമായിരിക്കും ഇതെന്ന് അഷ്റഫ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

