ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു
text_fieldsഅജ്മാന് ഇന്‍കാസ് ആഭിമുഖ്യത്തില്‍ നടന്ന ഇന്ദിര ഗാന്ധി
രക്തസാക്ഷി ദിനാചരണം
അജ്മാന്: അജ്മാന് ഇന്‍കാസ് ആഭിമുഖ്യത്തില്‍ ഇന്ദിര ഗാന്ധിയുടെ 40ാം രക്തസാക്ഷിദിനം ആചരിച്ചു. ഇൻകാസ് അജ്മാൻ പ്രസിഡന്റ് റഫീഖ് മാനംകണ്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംസു ചെറുവത്തൂർ സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി അനന്തൻ, അജ്മാൻ ഇൻകാസ് ഭാരവാഹികളായ സെൽവറുദ്ദീൻ, ഫാമി, മനു മാമച്ചൻ, അബ്ദുസലാം, സുലൈമാൻ, ലൈ ജബ്ബാർ, ശാഹുൽ ഹമീദ്, ഫെനി ജോസഫ്, മുരളി പണിക്കർ, നളിനി അനന്തൻ, രവി, അലിയാർകുട്ടി, അബ്ദുസലാം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ട്രഷറർ ബാബു ഖാദർ നന്ദി പ്രകാശിപ്പിച്ചു.

