ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഫുജൈറ പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണയോഗം
ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ല കമ്മറ്റി ഫുജൈറയിൽ ഇന്ദിര ഗാന്ധി അനുസ്മരണയോഗം സംഘടിപ്പിച്ചു. പാലക്കാട് ജില്ല പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട് അധ്യക്ഷത വഹിച്ചു.
ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധിക്കുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശക്തയായ മതേതര ഭരണാധികാരിയുടെ അഭാവം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിയുടെ ഭരണകാലത്ത് ഇന്ത്യയെ കടന്നാക്രമിക്കാൻ ഒരു ശക്തിയും ധൈര്യപ്പെട്ടിട്ടില്ല.
താരതമ്യം പലതും പഠിപ്പിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധിയിൽ ഭാരതത്തിന് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജീഷ് മുണ്ടക്കൽ സ്വാഗതം പറഞ്ഞു. ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.സി. ഹംസ, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ തുടങ്ങിയവർ ഇന്ദിരഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പാലക്കാട് ജില്ല നേതാക്കളായ നദീർ തച്ചമ്പാര, സുബൈർ അപ്ന, ഷാനവാസ് പി.സി, സുബൈർ എടത്താനാട്ടുകര, സുബൈർ ഒ.ടി തുടങ്ങിയവർ സംസാരിച്ചു. കബീർ വല്ലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

