Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

അ​ബൂ​ദ​ബി-കോ​ഴി​ക്കോ​ട്​ ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ്​ ഇ​ന്ന്​ മു​ത​ൽ

text_fields
bookmark_border
അ​ബൂ​ദ​ബി-കോ​ഴി​ക്കോ​ട്​ ഇ​ൻ​ഡി​ഗോ  വി​മാ​ന സ​ർ​വീ​സ്​ ഇ​ന്ന്​ മു​ത​ൽ
cancel

അ​ബൂ​ദ​ബി: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്​ തി​ങ്ക​ളാ​ഴ്​​ച അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കും സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും ഇൗ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ്​ ഉ​ണ്ടാ​കും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വൈ​കു​ന്നേ​രം 5.30ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കോ​ഴി​ക്കോ​ട്ട്​ പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 11.30ന്​ ​എ​ത്തും. കോ​ഴി​ക്കോ​ട്ട്​ നി​ന്ന്​ പു​ല​ർ​ച്ചെ 12.40ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 3.30നാ​ണ്​ അ​ബൂ​ദ​ബി​യി​ലെ​ത്തു​ക. കൊ​ച്ചി​യി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 1.30ന്​ ​പു​റ​പ്പെ​ട്ട്​ വൈ​കു​ന്നേ​രം 4.30ന്​ ​അ​ബൂ​ദ​ബി​യി​ലെ​ത്തും.

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ചെ 4.30ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10.30നാ​ണ്​ കൊ​ച്ചി​യി​ലെ​ത്തു​ക. കോ​ഴി​ക്കോ​ട്​-അ​ബൂ​ദ​ബി, കൊ​ച്ചി-​അ​ബൂ​ദ​ബി റൂ​ട്ടു​ക​ളി​ൽ 355 ദി​ർ​ഹം മു​ത​ലാ​ണ്​ വി​മാ​ന ചാ​ർ​ജ്​ ഇൗ​ടാ​ക്കു​ക​യെ​ന്ന്​ ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​യ​ർ​ലൈ​ൻ​സി​െ​ൻ​റ 11ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ഡെ​സ്​​റ്റി​നേ​ഷ​നാ​ണ്​ അ​ബൂ​ദ​ബി. 48 ​ആ​ഭ്യ​ന്ത​ര ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളെ​യും 11 അ​ന്താ​രാ​ഷ്​​ട്ര ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച്​ ദി​നം​പ്ര​തി ഇ​ൻ​ഡി​ഗോ 1200ല​ധി​കം സ​ർ​വീ​സ്​ ന​ട​ത്തു​ന്നു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ സ​ർ​വീ​സ്​ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഇ​ൻ​ഡി​ഗോ ചീ​ഫ്​ കോ​മേ​ഴ്​​സ്യ​ൽ ഒാ​ഫി​സ​ർ വി​ല്യം ബോ​ൾ​ട്ട​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:indigogulf newsmalayalam news
News Summary - indigo-uae-gulf news
Next Story