ഇന്ന് യു.എ.ഇയിലേക്ക് കൂടുതൽ സർവിസുമായി ഇൻഡിഗോ
text_fieldsദുബൈ: നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഞായറാഴ്ച പ്രത്യേക സർവിസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻ. മുംബൈ, ഡൽഹി, ഹൈദരാബാദ് നഗരങ്ങളിൽ നിന്ന് ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. നിലവിലെ സുരക്ഷ സാഹചര്യങ്ങൾക്കും ആവശ്യമായ നിയന്ത്രണ അംഗീകാരങ്ങൾക്കും വിധേയമായിട്ടായിരിക്കും സർവിസ് നടത്തുകയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
മുംബൈയിൽ നിന്നാണ് അബൂദബി, ദുബൈ സർവിസ്. ഷാർജയിലേക്ക് ഹൈദരാബാദിൽ നിന്നാണ് സർവിസ് നടത്തുക. ഇത് കൂടാതെ ജിദ്ദ, റിയാദ്, മസ്കത്ത്, മദീന, ഇസ്താംബൂൾ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവിസും ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി നഗരങ്ങളിൽ നിന്ന് ആഭ്യന്തര സർവിസുകളും നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിയായിരിക്കും പ്രവർത്തന തീരുമാനങ്ങൾ കൈകൊള്ളുകയെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ മേഖലയിൽ തുടരുന്ന അനിശ്ചിതത്വങ്ങളിലും സുരക്ഷിതവും തടസ്സമില്ലാത്തതുമായ സർവിസ് നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് യാത്ര ഉറപ്പുവരുത്തണം. യാത്ര സ്ഥിരീകരിക്കാത്ത പക്ഷം വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. അതേസമയം, ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത് കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

