Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വദേശിവത്​കരണം:...

സ്വദേശിവത്​കരണം: മിനിമം വേതനം 6,000 ദിർഹം

text_fields
bookmark_border
സ്വദേശിവത്​കരണം: മിനിമം വേതനം 6,000 ദിർഹം
cancel

അബൂദബി: നാഫിസ്​ നിയമം അനുസരിച്ച്​ സ്വകാര്യ മേഖലയിലെ കമ്പനികളിൽ നിയമിതരായ സ്വദേശി പൗരൻമാരുടെ ​പ്രതിമാസ വേതനം മിനിമം 6,000 ദിർഹമാണെന്ന്​ ഓർമിപ്പിച്ച്​​ ഇമാറാത്തി ടാലന്‍റ്​ കോംപിറ്റിറ്റീവ്​നസ്​ കൗൺസിൽ (നാഫിസ്​). മന്ത്രിസഭയുടെ സെൻട്രൽ ബാങ്കിന്‍റെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ്​ സ്വകാര്യ മേഖലയിലെ പൗരൻമാരായ ​ജീവനക്കാരുടെ മിനിമം വേതനം 6,000 ദിർഹമായി ക്രമപ്പെടുത്തിയത്​. ഇത്​ നൽകാതിരിക്കുന്നത്​ നിയമലംഘനമാണെന്ന്​ നാഫിസ്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. നിയമം ലംഘിക്കപ്പെട്ടാൽ മാനവ വിഭവ ശേഷി, സ്വദേശിവത്​കരണ മന്ത്രാലയം, കോൺട്രാക്ടിങ്​ ലേബർ അഡ്വൈസറി ആൻഡ്​ ക്ലെയിംസ്​ സെന്‍ററുകൾ എന്നിവക്ക്​ പരാതി നൽകാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

തൊഴിലുടമ നൽകുന്ന ജീവനക്കാരന്‍റെ ശമ്പളം നാഫിസ്​ പിന്തുണയില്ലാതെ അയാളുടെ വരുമാനത്തിന്‍റെ പ്രാഥമിക ഘടകമായി മാറണം. ഇമാറാത്തികളുടെ അകാദമികവും പ്രഫഷനലുമായ വികസനം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ഇനിയും തുടരുമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. നാഫിസ്​ പദ്ധതിക്ക്​ കീഴിൽ 32,000 സ്വകാര്യ കമ്പനികളിലായി തൊഴിൽ നേടിയ ഇമാറാത്തികളുടെ എണ്ണം 176,000 കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indigenization: Minimum wage 6,000 dirhams
Next Story