യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്
text_fieldsദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ട് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം ചെറുകിട സ്ഥാപനങ്ങളിലേക്കുമാണ് വ്യാപിപ്പിച്ചത്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വാകാര്യ സ്ഥാപനങ്ങളേയും സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തിയതായി മാനവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, നിർമാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങി 14 സാമ്പത്തിക മേഖലകളിലാണ് നിയമം വ്യാപിപ്പിച്ചത്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024, 2025 വർഷങ്ങളിൽ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

