Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിലെ സ്വർണ...

ഇന്ത്യയിലെ സ്വർണ ഇറക്കുമതി തീരുവ വർധന ജോയ് ആലുക്കാസിൽ വിൽപന കൂടി

text_fields
bookmark_border
ഇന്ത്യയിലെ സ്വർണ ഇറക്കുമതി തീരുവ വർധന ജോയ് ആലുക്കാസിൽ വിൽപന കൂടി
cancel
camera_alt

ജോയ്

ആലുക്കാസ്

ദുബൈ: ഇന്ത്യയിലെ സ്വർണ ഇറക്കുമതി തീരുവ ആറ്​ ശതമാനത്തിൽ നിന്ന് 15 ആയി ഉയർത്തിയത് യു.എ.ഇയിലെ ആഭരണ പ്രേമികൾക്ക് ഗുണകരമാകുന്നു. പുതിയ നയം ​പ്രാബല്യത്തിലായതോടെ ദുബൈയിൽ സ്വർണ നിരക്കിൽ പ്രകടനമായത്​ ഇതുവരെയില്ലാത്ത മികച്ച നേട്ടം. പ്രവാസികൾക്ക്​ നികുതിയില്ലാതെ കൊണ്ടുപോകാവുന്ന സ്വർണത്തിന്‍റെ തോത്​ കേന്ദ്ര സർക്കാർ ഉയർത്തിയതോടെ പുതിയ നടപടി ഏറെ അനുകൂലമാകും. നിലവിലെ നിയമമനുസരിച്ച്, പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക് 40 ഗ്രാം വരെയും സ്വർണാഭരണങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനാവും.

യാത്ര ചെയ്യുന്ന ഒരു കുടുംബത്തിന്, ഡ്യൂട്ടി ഫ്രീ ബാഗേജ് അലവൻസിൽ നിയമപരമായി 100 ഗ്രാമോ അതിൽ കൂടുതലോ സ്വർണാഭരണങ്ങൾ കൊണ്ടുപോകാൻ ഇതനുസരിച്ച് സാധിക്കും. ഇന്ത്യയിലെ ഉയർന്ന തീരുവ, ബാഗേജ് നിയമത്തിലെ വ്യക്തത, ദുബൈയിലെ മത്സരാധിഷ്ഠിത സ്വർണ വിപണി എന്നിവ ചേർന്ന് ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങാനുള്ള മികച്ച സമയമാണ് ഈപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ജ്വല്ലറി ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി. യു.എ.ഇയിൽ വാറ്റ് ഉൾപ്പെടെ പരിഗണിച്ചാലും ദുബൈയിലും ഇന്ത്യയിലും സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഇപ്പോഴുള്ള വില വ്യത്യാസം ഏകദേശം 11 ശതമാനം ആണെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി.

ഇത് ഇന്ത്യൻ കുടുംബങ്ങൾക്കും എൻ.ആർ.ഐകൾക്കും വളരെ മികച്ച നേട്ടമാണ് സമ്മാനിക്കുന്നത്. ദുബൈ എല്ലായ്​പ്പോഴും പരിശുദ്ധി, സുതാര്യത, വിശാലമായ തെരഞ്ഞെടുക്കൽ, ആകർഷകമായ നിർമാണ നിരക്കുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്വർണ വിപണിയാണ്. യു.എ.ഇയിലെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ ഈ ഈ അനുകൂല സാഹചര്യം സൃഷ്ടിച്ച ഉണർവും ഉപഭോക്തൃ പ്രതികരണവും ഇതിനകം ദൃശ്യമാണ്. വാരാന്ത്യത്തിലെ കുറഞ്ഞ സ്വർണ വില, അവധിക്കാല യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ, ഇന്ത്യയിലെ ഉയർന്ന തീരുവ എന്നിവ ഉപഭോക്താക്കളെ ദുബൈയിലെ ജ്വല്ലറി ഷോറൂമുകളിലേക്ക് ആകർഷിക്കുകയാണ്. പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളുടെ ശേഖരം വിപുലീകരിച്ച് ജോയ് ആലുക്കാസ് യു.എ.ഇയിലെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും സ്വർണ നിരക്കിലെ ഈ നേട്ടം ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:import dutyIndiaJoyalukkas
News Summary - India's gold import duty hike boosts sales at Joyalukkas
Next Story