Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യന്‍ പഞ്ചഗുസ്തി...

ഇന്ത്യന്‍ പഞ്ചഗുസ്തി താരം അജ്മാനില്‍ നിര്യാതനായി

text_fields
bookmark_border
ഇന്ത്യന്‍ പഞ്ചഗുസ്തി താരം അജ്മാനില്‍ നിര്യാതനായി
cancel
camera_alt

സുധീർ കുമാർ 

അജ്മാന്‍: ഇന്ത്യന്‍ മുൻ പഞ്ചഗുസ്തി താരവും ചാവക്കാട് സ്വദേശിയുമായ എൻ.വി. സുധീർ കുമാർ (53) അജ്മാനില്‍ നിര്യാതനായി. അജ്മാൻ ബീച്ച് ഹോട്ടലിലായിരുന്നു ജോലി. വെള്ളിയാഴ്ച താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം. ചാവക്കാട് അകലാട് നെടിയേടത്ത് റിട്ട. സൈനികൻ വേലായുധ​െൻറയും അകലാട് സ്കൂൾ ടീച്ചറായിരുന്ന സുഭദ്രയുടെയും മകനാണ്.

കാനഡയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഗുരുവായൂരിലെ മുൻ യൂത്ത് കോൺഗ്രസ്​ പ്രവർത്തകനായിരുന്നു. 2008 മുതൽ അജ്മാൻ ബീച്ച് ഹോട്ടലിൽ സെക്യൂരിറ്റി ഓഫിസറായി ജോലിചെയ്യുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. ഇന്ത്യയിലെ ദേശീയ ചാമ്പ്യന്‍പട്ടവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian wrestler
News Summary - Indian wrestler dies in Ajman
Next Story