Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുഷ് ചികില്‍സാരംഗത്ത്​  ഇന്ത്യ-യു.എ.ഇ ധാരണ

text_fields
bookmark_border
ആയുഷ് ചികില്‍സാരംഗത്ത്​  ഇന്ത്യ-യു.എ.ഇ ധാരണ
cancel
camera_alt??.?.???? ????? ????? ?????? ??????????????? ???????????????
ദുബൈ: യു.എ.ഇയില്‍ ആയുഷ് ചികില്‍സാ കേന്ദ്രങ്ങളും ഫാര്‍മസികളും തുറക്കാന്‍ ധാരണയിലെത്തിയതായി ആയുഷ് മന്ത്രി ശ്രീപാദ് യെസോ നായിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബദല്‍ ചികില്‍സാ മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയിലെ ആയുഷ് മന്ത്രാലയവും യു.എ.ഇ സര്‍ക്കാറും കൈകോര്‍ക്കുകയാണ്​. ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിൽ നടക്കുന്ന ആദ്യ അന്തര്‍ദേശീയ ആയുഷ് സമ്മേളനത്തി​​െൻറ ഭാഗമായി യു.എ.ഇ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയിലാണ് ആയുഷ് ചികില്‍സാമാര്‍ഗങ്ങളുടെ വികസനത്തിന് പരസ്​പരം സഹകരിക്കാൻ തീരുമാനമായത്. ആയുഷ് മന്ത്രാലയത്തി​​െൻറ സഹകണത്തോടെ യു.എ.ഇയിലെ ഒരു സര്‍വകലാശാലയില്‍ ആയുഷ് ചെയര്‍ ആരംഭിക്കും. വിദേശവിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പോടെ ഇന്ത്യയില്‍ ആയുഷ് ചികില്‍സാരീതികള്‍ പഠിക്കാനുള്ള സൗകര്യം യു.എ.ഇ. വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ആയുഷ് മേഖലയിലെ ഡോക്​ടര്‍മാര്‍ക്ക് ഇന്ത്യയില്‍ തന്നെ യു.എ.ഇയുടെ യോഗ്യതാ പരീക്ഷയെഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ധാരണയായി. 2020 ൽ നടക്കുന്ന ദുബൈ എക്​സ്​പോക്ക്​ മുമ്പ്​ യു.എ.ഇയില്‍ ആയുര്‍വേദ ആശുപത്രികൾ ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായിയും അന്താരാഷ്​ട്ര ആയുഷ്​ സമ്മേളനത്തി​​െൻറ സംഘാടക സമിതി ചെയർമാനുമായ ബി.ആർ. ഷെട്ടിയും പ്രഖ്യാപിച്ചു. ആയുര്‍വേദിക് സിറ്റി ആരംഭിക്കാനും ആയുര്‍വേദ മരുന്നുകള്‍ യു.എ.ഇയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ടെന്ന്​ എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഷെട്ടി പറഞ്ഞു. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ വിപുല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - indian uae agreement on ayush treatment-uae-malayalam news
Next Story