ഇന്ത്യൻ ടീമംഗങ്ങൾ അബൂദബിയിൽ
text_fieldsഅബൂദബി: സ്പെഷൽ ഒളിമ്പിക്സിൽ പെങ്കടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾ അബൂദബിയിലെത് തി. അത്ലറ്റിക്സിലും അക്വാട്ടിക്സിലും പെങ്കടുക്കുന്ന കായികതാരങ്ങളൊഴിച്ച് മ റ്റുള്ളവർ തിങ്കളാഴ്ചയാണ് അബൂദബിയിലെത്തിയത്. ആംഡ് ഫോഴ്സസ് ഒാഫിസേഴ്സ് ക്ലബ്, ദുസിത്താനി ഹോട്ടൽ, റാഡിസൺ ബ്ലൂ ഹോട്ടൽ എന്നിവിടങ്ങളിലായാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മാർച്ച് എട്ടിന് അഞ്ച് സംഘങ്ങളായി എത്തിയ ഇന്ത്യൻ ടീമിന് സ്വീകരണമൊരുക്കിയ ദുബൈ എമിറേറ്റിലെ വിവിധ ആകർഷണ കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് ഇവർ അബൂദബിയിലേക്ക് പുറപ്പെട്ടത്.
ദുബൈ മോഷൻഗേറ്റ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ വേദികളിലാണ് സംഘം സന്ദർശനം നടത്തിയത്. ദുബൈ അമിറ്റി സർവകലാശാലയിൽ ടീമിന് സ്വീകരണം നൽകി. കൊറിയ, ഉസ്ബെകിസ്താൻ രാജ്യങ്ങളിലെ സംഘങ്ങളും കൂടെയുണ്ടായിരുന്നു. സർവകലാശാല കാമ്പസിൽ സുംബ നൃത്തത്തിലും മറ്റു നിരവധി പരിപാടികളിലും സംഘാംഗങ്ങൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
