Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളി കലൂരിൽ; ആരവം ദുബൈയിൽ

text_fields
bookmark_border
ഉദ്ഘാടന മത്സരത്തിൽ ബിഗ് സ്ക്രീൻ പ്രദർശനമൊരുക്കി മഞ്ഞപ്പട യു.എ.ഇ വിങ്
ISL
cancel
camera_alt

ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിന്‍റെ ബിഗ് സ്ക്രീൻ പ്രദർശനത്തിനൊരുങ്ങിയ ദുബൈ ചെൽസി പ്ലാസ ഹോട്ടലിലെ സ്ക്രീൻ

ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആദ്യ മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടുമ്പോൾ ആരവമൊരുക്കാൻ യു.എ.ഇയും. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിന്‍റെ തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം ദുബൈ ചെൽസി പ്ലാസ ഹോട്ടലിലും നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയുടെ യു.എ.ഇ വിങ്ങാണ് ദുബൈയിലും പ്രദർശനമൊരുക്കുന്നത്. കഴിഞ്ഞ സീസണുകളിൽ കോവിഡ് കാരണം കലൂരിൽ മത്സരങ്ങൾ നടന്നില്ലെങ്കിലും ദുബൈയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങൾ സ്ക്രീനിങ് നടത്തിയിരുന്നു. ഓരോ മത്സരത്തിനും നൂറുകണക്കിനാളുകളാണ് എത്തിയത്.

ചെൽസി പ്ലാസ ഹോട്ടലിലെ മനോഹരമായ പൂൾ സൈഡിൽ 10 അടി പൊക്കമുള്ള എൽ.ഇ.ഡി സ്ക്രീനാണ് ഒരുങ്ങിയിരിക്കുന്നത്. മത്സര ദിവസം വൈകീട്ട് 5.30 മുതൽ എട്ടു വരെയാണ് സ്ക്രീനിങ്. കളി കാണാൻ എത്തുന്നവർക്ക് ലഘുഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. 30 ദിർഹമാണ് ഫീസ്. സ്ക്രീനിങ്ങിന് പുറമെ സീസൺ ഉടനീളം പ്രവചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും. കഴിഞ്ഞ സീസണുകളിലും മത്സരം നടത്തിയിരുന്നു. സ്ക്രീനിങ് ഇവന്‍റുകളിലാണ് സമ്മാനം നൽകുന്നത്. പ്രീ സീസൺ മാച്ചുകൾക്കായി ദുബൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര സ്വീകരണം ഒരുക്കാനും സന്നാഹ മത്സരങ്ങളിൽ ആവേശം വിതറാനും മഞ്ഞപ്പട യു.എ.ഇ വിങ് രംഗത്തുണ്ടായിരുന്നു. സ്ക്രീനിങ് കാണാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാണം. +971 50 322 1749 (സിജു ജോൺ), +971 55 388 3919 (അഖിൽ വൽസൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Super League
Next Story