Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക...

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

ഹ്യൂ​സ്റ്റ​നി​ൽ ന​ട​ക്കു​ന്ന റോ​​ബോ​ട്ടി​ക്​​സ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ രക്ഷിതാക്കൾക്കൊപ്പം

ദു​ബൈ: ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ലെ ഹ്യൂ​സ്റ്റ​നി​ൽ ന​ട​ക്കു​ന്ന ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ റെ​ക്ക​ഗ്​​നീ​ഷ​ൻ ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഫ​സ്റ്റ്) ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യാ​ൻ യോ​ഗ്യ​ത നേ​ടി ഏ​ഴ്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ. യു.​എ.​ഇ​യി​ൽ ന​ട​ന്ന ഫ​സ്റ്റ്​ ലെ​ഗോ ലീ​ഗി​ന്‍റെ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ​തോ​ടെ​യാ​ണ്​ ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. യു​നീ​ക്​ വേ​ൾ​ഡ്​ റോ​ബോ​ട്ടി​ക്സി​ലെ യു.​ഡ​ബ്ല്യു.​ആ​ർ സ്റ്റാ​ർ​ലി​ങ്ക്​ ടീ​മാ​ണ്​ 110ല​ധി​കം രാ​ജ്യ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന വേ​ദി​യി​ലേ​ക്ക്​ യോ​ഗ്യ​രാ​യ​ത്.

യു.​എ.​ഇ​യി​ൽ മൂ​ന്നു​ മേ​ഖ​ല​ക​ളി​ലാ​യി 200ല​ധി​കം ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​വ​ർ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ചാ​മ്പ്യ​ൻ​ഷി​പ്പു​ൾ​പ്പെ​ടെ ഏ​ഴു പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​ർ സ്വ​ന്ത​മാ​ക്കി. പ്ര​ണ​വ് ന​ക്കീ​ര​ന്‍, നൈ​സ ഗൗ​ര്‍, ന​മ​ന്‍ ഛുഗാ​നി, മു​ഹ​മ്മ​ദ് മി​ഫ്‌​സ​ല്‍ മ​അ്‌​റൂ​ഫ്, അ​ര്‍ണ​വ് ഭാ​ര്‍ഗ​വ, അ​ര്‍ജു​ന്‍ പ്ര​തീ​ഷ്, വ​ന്‍ശ് ഷാ ​എ​ന്നി​വ​രാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. നാ​സ, അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ വ​കു​പ്പ്, ഗൂ​ഗ്ള്‍, ആ​പ്പി​ൾ, ബോ​യി​ങ്, ഫോ​ര്‍ഡ്, ബി.​എ.​ഇ സി​സ്റ്റം​സ്, വാ​ള്‍ട്ട് ഡി​സ്‌​നി എ​ൻ​ജി​നീ​യ​റി​ങ്, റോ​ക്ക്‌​വെ​ല്‍ ഓ​ട്ടോ​മേ​ഷ​ന്‍ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഹ്യൂ​സ്റ്റ​നി​ലെ രാ​ജ്യാ​ന്ത​ര പ്രോ​ഗ്രാം സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ബ്ര​സീ​ലി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും യു.​ഡ​ബ്ല്യു.​ആ​ര്‍ സ്റ്റാ​ര്‍ലി​ങ്ക് എ​ൻ​ജി​നീ​യ​റി​ങ്​ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് നേ​ടി​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ലോ​ക ടീ​മു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും യു​നീ​ക്​ വേ​ൾ​ഡ്​ റോ​ബോ​ട്ടി​ക്സ്​ സി.​ഇ.​ഒ ബെ​ൻ​സ​ൺ തോ​മ​സ്​ ജോ​ർ​ജ്​ പ​റ​ഞ്ഞു. ബ​ന്‍സ​ണ്‍ തോ​മ​സ് ജോ​ര്‍ജ്, കോ​ച്ചു​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഖ്താ​ര്‍, അ​ഹി​ല​ന്‍ സു​ന്ദ​ര​രാ​ജ്, അ​ഹ്മ​ദ് ഷ​മീം, അ​ലി ശൈ​ഖ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian studentsWorld Championshipqualified
News Summary - Indian students qualified for World Championship
Next Story