ബഹിരാകാശ പേടകത്തിനു ചൂടു കുറക്കാൻ ഇന്ത്യൻ വിദ്യാർഥിയുടെ ആശയം നാസ പരീക്ഷിക്കുന്നു
text_fieldsദുബൈ: ഇന്ത്യൻ വിദ്യാർഥിയുടെ ശാസ്ത്രാന്വേഷണം ആകാശങ്ങളിലെത്തിക്കാൻ നാസ ഒരുങ്ങൂന്നു. ജുമൈറയിലെ എമിറേറ്റ്സ് ഇൻറർനാഷനൽ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥി ഗവിൻ വസന്ദാനിയുടെ പരീക്ഷണമാണ് ലോകമറിയാൻ പോകുന്നത്. 11^18 വയസുകാരായ വിദ്യാർഥികൾക്കിടയിൽ ക്യൂബ്സ് ഇൻ സെപെയ്സ് സംഘടിപ്പിച്ച മത്സരത്തിനായി അയച്ചു കിട്ടിയ ഇരുപതിനായിരത്തിലേറെ അപേക്ഷകളിൽ നിന്നാണ് ഗവിെൻറതടക്കം ശ്രദ്ധേയമായവ തെരഞ്ഞെടുത്തത്. റേഡിയേഷനും ഉയർന്ന താപവും തടയാൻ ബഹിരാകാശ പേടക ഷെല്ലുകളിൽ കാർബൺ നാനോട്യുബ് ആവരണം ഉപയോഗിക്കുന്നതു സംബന്ധിച്ച പരീക്ഷണമാണ് ഗവിൻ നടത്തിയത്.
ന്യൂ മെക്സിക്കോയിലുള്ള നാസയുടെ കൊളംബിയ സയിൻറിഫിക് ബലൂൺ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ഇൗ പരീക്ഷണം നടപ്പാക്കും. സ്കൂളിലെ ശാസ്ത്ര വിഭാഗം മേധാവി ജോഹൻ സ്വാർട്സിെൻറ മേൽനോട്ടത്തിലാണ് ഗവിൻ പ്രോജക്ട് തയ്യാറാക്കിയത്. യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇൗ പരീക്ഷണത്തിന് മുതിർന്നതെന്നും ദൗത്യത്തിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെന്നും ഗവിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
