Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിക്ക് കോവിഡ്
text_fieldsbookmark_border
ദുബൈ: ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ വിനോദയാത്ര പോയി തിര ികെയെത്തിയ മാതാപിതാക്കളിൽ നിന്നാണ് 16കാരന് വൈറസ് ബാധിച്ചത്. മാതാപിതാക്കൾക്കാണ് ആദ്യം രോഗലക്ഷണങ്ങളുണ്ടായത്. തുടർന്ന് കുട്ടിക്കും ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഉടനടി നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. സ്കൂളിന് ഇന്നു മുതൽ അവധി നൽകി.
കുട്ടിയുടെ സഹോദരിയേയും വൈദ്യപരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കി. കുട്ടികൾക്കും മാതാപിതാക്കൾക്കും മികച്ച വൈദ്യപരിചരണം നൽകിവരികയാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദുബൈ ആരോഗ്യ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
