Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓണാഘോഷം സംഘടിപ്പിച്ചു
cancel

ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ "ഓണം-2023" സംഘടിപ്പിച്ചു. തിരുവാതിരയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം നൃത്ത പരിപാടികളുമായി ഓണാഘോഷം വർണാഭമായിരുന്നു. സോഷ്യൽ ക്ലബ് മുഖ്യ രക്ഷാധികാരി അബ്ദുൽ ഗഫൂർ ബഹ്രൂസിയാൻ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിക്ക് സോഷ്യൽ ക്ലബ് പ്രസിഡണ്ട് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ കൗൺസുലേറ്റ് കൗൺസിൽ അമരേഷ് കുമാർ, ഡോ. മോനി കെ വിനോദ്, ഡി ഗ്രൂപ്പ് ചെയർമാൻ വിനോദ് ദാമോദരൻ എന്നിവർ സംസാരിച്ചു. സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്‍റ് സഞ്ജീവ് മേനോൻ പരിപാടിനിയന്ത്രിച്ചു. കൾച്ചറൽ സെക്രട്ടറി സുഭാഷ് സ്വാഗതവും ജനറൽ സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. കലാക്ഷേത്ര ഹരി മാസ്റ്റർ, പ്രഭാഷ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടി അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Social Club Fujairah organized onam celebration
Next Story