ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ‘ഇന്ത്യ ഫെസ്റ്റ്’ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഇന്ത്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മുന്‍വശത്തുള്ള ഫസീല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ബഹ്രൂസിയാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ ആമുഖപ്രഭാഷണവും നടത്തി.
ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോക്ടർ പുത്തൂർ റഹ്മാൻ, അന്‍വര്‍ നഹ, സിനിമ നടി അന്ഷിബ ഹസന് എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബിനും ഇന്ത്യൻ കമ്യൂണിറ്റിക്കും നൽകിവരുന്ന ദീർഘകാലത്തെ സേവനങ്ങൾ പരിഗണിച്ച് ഫുജൈറ ഗവൺമെന്റിന്റെ സാമ്പത്തിക വിഭാഗം ഡയറക്ടർ അലി തജല്ലി, ഫോട്ടോഗ്രാഫർ ജാവേദ് ഖുറൈശി എന്നിവരെ പരിപാടിയിൽ ആദരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭഗൻ, സിറാജ്, സന്തോഷ് മത്തായി, മുഹമ്മദലി, അനീഷ്, ജഗദീഷ്,, അബ്ദുൽ ജലീൽ അശോക്, ജോജി മണ്ഡപത്തിൽ, അബ്ദുള്ള, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സോഷ്യല്‍ ക്ലബ് കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷ് നന്ദി പറഞ്ഞു.

