Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
indian fest 87986
cancel
camera_alt

ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഇന്ത്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മുന്‍വശത്തുള്ള ഫസീല്‍ പാര്‍ക്കില്‍ വെച്ചു നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു. വിവിധങ്ങളായ നൃത്ത പ്രകടനങ്ങളും ശിങ്കാരിമേളവും എല്ലാമായി വേദി ഒരു ഉത്സവലഹരിയിലായിരുന്നു.

ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ബഹ്രൂസിയാൻ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് സഞ്ജീവ് മേനോൻ ആമുഖപ്രഭാഷണം നടത്തി.

ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോക്ടർ പുത്തൂർ റഹ്മാൻ, അന്‍വര്‍ നഹ, മലയാള സിനിമ നടി അന്‍ഷിബ ഹസന്‍ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിനും ഇന്ത്യൻ കമ്മ്യൂണിറ്റിക്കും നൽകിക്കൊണ്ടിരുന്ന ദീർഘകാലത്തെ സേവനങ്ങൾ പരിഗണിച്ച് ഫുജൈറ ഗവൺമെൻ്റിൻ്റെ സാമ്പത്തിക വിഭാഗം ഡയറക്ടർ അലി തജല്ലി, ഫോട്ടോഗ്രാഫർ ജാവേധ് ഖുറൈശി എന്നിവരെ പരിപാടിയിൽ ആദരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചിയേറും ഭക്ഷങ്ങളുടെ കൗണ്ടറുകളില്‍ എല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭഗൻ, സിറാജ്, സന്തോഷ് മത്തായി, മുഹമ്മദലി, അനീഷ്, ജഗദീഷ്,, അബ്ദുൽ ജലീൽ അശോക്, ജോജി മണ്ഡപത്തിൽ, അബ്ദുള്ള, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സോഷ്യല്‍ ക്ലബ്‌ കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Social Club Fujairah organized India Fest
Next Story