Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ ബ​ഹ്രൂ​സി​യാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ ബ​ഹ്രൂ​സി​യാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ‘ഓ​ണം 2023’ സം​ഘ​ടി​പ്പി​ച്ചു. തി​രു​വാ​തി​ര​യും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ​യി​നം നൃ​ത്ത പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി​രു​ന്നു. സോ​ഷ്യ​ൽ ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ ബ​ഹ്രൂ​സി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് നാ​സ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് കൗ​ൺ​സി​ൽ അ​മ​രേ​ഷ് കു​മാ​ർ, ഡോ. ​മോ​നി കെ. ​വി​നോ​ദ്, ഡി ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വി​നോ​ദ് ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സോ​ഷ്യ​ൽ ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് മേ​നോ​ൻ നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​ക്ക് ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​ക്ഷേ​ത്ര ഹ​രി മാ​സ്റ്റ​ർ, പ്ര​ഭാ​ഷ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ ക്ല​ബ് ഡാ​ൻ​സ് ആ​ൻ​ഡ്​ മ്യൂ​സി​ക് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു മു​തി​ർ​ന്ന​വ​രും സം​ഘ​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ ത​ന​താ​യ വി​വി​ധ​യി​നം നൃ​ത്ത​പ​രി​പാ​ടി​ക​ളും സു​ഭാ​ഷി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​യി.

ശ​നി​യാ​ഴ്ച സോ​ഷ്യ​ൽ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വി​ഭ​വ​ങ്ങ​ളാ​ർ​ന്ന ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubOnam celebrationFujairah
News Summary - Indian Social Club Fujairah Onam celebration
Next Story