ഇന്ത്യൻ സോഷ്യൽ സെന്റർ കവിയരങ്ങ്
text_fieldsഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം സംഘടിപ്പിച്ച കവിയരങ്ങിൽ പങ്കെടുത്തവർ
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം കളകാഞ്ചി എന്നപേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ മുതൽ മുതിർന്ന കവികൾ വരെ പങ്കെടുത്ത വേദിയിൽ ഇംഗ്ലീഷ്, തമിഴ്, അറബിക്, മലയാളം എന്നീ ഭാഷകളിൽ കവിതകൾ അവതരിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ.ജി അധ്യക്ഷൻ ആയ ചടങ്ങ് പ്രമുഖ ഇമാറാത്തി കവി ഡോ. ശിഹാബ് ഗാനിം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന രാജ്യത്തിന്റെ വൈവിധ്യങ്ങൾ തന്നെയാണ് ഇന്ത്യൻ കവിതകളുടെ സൗന്ദര്യ രഹസ്യമെന്നും നൂറ്റാണ്ടുകളായി യു.എ.ഇയുടെ ഇന്ത്യയുമായുള്ള ബന്ധം വ്യാപാരങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല എന്നും അത് കലാ സാംസ്കാരിക മേഖലയിൽ ആകമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ വിഭാഗം കൺവീനർ രാജേന്ദ്രൻ പുന്നപ്പള്ളി നിയന്ത്രിച്ച കവിയരങ്ങിൽ ജയശ്രീ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ചന്ദ്രൻ ബേപ്പ്, വിനോദ് കുമാർ, വെള്ളിയോടൻ, ഡയസ് ഇടിക്കുള, അതുല്യ രാജ്, ബേബി അനാമിക അനിൽകുമാർ എന്നിവർ സംസാരിച്ചു.കവികളായ രാജേഷ് ചിത്തിര, എം.ഒ രഘുനാഥ്, കെ. ഗോപിനാഥൻ, പ്രിയ, ദിനേശ് ചിറ്റാടി, ബേബി ടി. എസ്.ആർ രിധാനി, ഡോ. എം.ആർ. രോഹിണി, അനുഗ്രഹ ഡേവിഡ് എന്നിവർ പങ്കെടുത്തു. സാഹിത്യ വിഭാഗം ജോയന്റ് കൺവീനർ പ്രേംകുമാർ നന്ദിയും പറഞ്ഞു. സാഹിത്യ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഡോ. ശിഹാബ് ഗാനിമിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

