വിദേശത്തിരുന്ന് ഇന്ത്യൻ ഷോപ്പിങ് സൈറ്റുകളിലൂടെ സാധനം വാങ്ങാൻ shoppre.com
text_fieldsദുബൈ: വിദേശത്ത് താമസിക്കുന്നവർക്കും നൂറിലേറെ പ്രിയപ്പെട്ട ഇന്ത്യൻ ഷോപ്പിങ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുവാൻ സൗകര്യമൊരുക്കുന്ന പുത്തൻ ആശയമൊരുക്കി വനിതാ സംരംഭകർ. ദുബൈയിലെ ആർക്കിടെക്ടുകളും സഹപാഠികളുമായിരുന്ന സൈറ ഹസ്സനും നികിത ശങ്കറും ചേർന്ന് തുടക്കമിട്ട www.shoppre.com ആണ് എൻ.ആർ.െഎകളെ ഇന്ത്യൻ ഷോപ്പിങ് സൈറ്റുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നത്. ഇന്ത്യയിലെ ബ്രാൻറുകൾ വിദേശത്തേക്ക് ഉൽപന്നങ്ങൾ ഡെലിവറി ചെയ്യാത്തതും വിദേശ ബാങ്കുകളുടെ ക്രെഡിറ്റ്^ഡെബിറ്റ് കാർഡുകൾ ഒാൺലൈൻ ഷോപ്പിങിൽ സ്വീകരിക്കാത്തതും ഉപഭോക്താക്കൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഷോപ്പ്രെ shoppre.com ആരംഭിച്ചതെന്ന് സൈറ ഹസ്സനും നികിത ശങ്കറും വ്യക്തമാക്കി.
ഇന്ത്യൻ വസ്ത്രങ്ങൾ, ജുവല്ലറി, പാദരക്ഷകൾ, കരകൗശല^സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കാർ ആക്സസറീസ് എന്നിവക്ക് പുറമെ കസ്റ്റംസ് നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ആയുർവേദ ഉൽപന്നങ്ങളും shoppre.com മുഖേന വാങ്ങാനാവും.
ഇന്ത്യൻ സൈറ്റുകൾ മുഖേന വാങ്ങുന്ന ഉൽപന്നങ്ങൾ ഷോപ്പ്റെയുടെ ബംഗളുരുവിലെ അഡ്രസിൽ ശേഖരിച്ച് 20 ദിവസം വരെ ലോക്കറിൽ സൂക്ഷിക്കാവുന്നതാണ്.
ഇൗ കാലയളവിൽ വാങ്ങിയ വസ്തുക്കളെല്ലാം ഒന്നിച്ച് ചേർത്ത് അയക്കുേമ്പാൾ 60 മുതൽ 80 ശതമാനം വരെ ഷിപ്പിങ് നിരക്ക് ലാഭിക്കാനാവും. മൂന്നു മുതൽ ആറു ദിവസം കൊണ്ട് ഉൽപന്നങ്ങൾ ഡെലിവറി സാധ്യമാകുമെന്നും shoppre.com അധികൃതർ വ്യക്തമാക്കി. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ shoppre.com വെബ്സൈറ്റ് കമ്പനിയുടെ പ്രധാന നിക്ഷേപകനും ഫ്ലോറ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്, എസ്.ബി.കെ റിയൽ എസ്റ്റേറ്റ് എന്നിവയുടെ സി.ഇ.ഒ വി.എ. ഹസ്സൻ നിർവഹിച്ചു. പുതിയ പരസ്യകാമ്പയിൻ നടി പ്രിയാമണിയും ഭർത്താവും വ്യവസായ പ്രമുഖനുമായ മുസ്തഫ രാജും ചേർന്ന് റിലീസ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
